Arrested | എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളായ സഹോദരനും സഹോദരിയും സംസാരിച്ച് നില്‍ക്കുന്നത് മൊബൈലില്‍ പകര്‍ത്തിയത് ചോദ്യം ചെയ്തവരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന കേസ്; സിപിഎം ലോകല്‍ സെക്രടറി ഉള്‍പെടെ 5 പേര്‍ അറസ്റ്റില്‍

 


മലപ്പുറം: (www.kvartha.com) എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളായ സഹോദരനും സഹോദരിയും സംസാരിച്ചു നില്‍ക്കുന്നത് മൊബൈലില്‍ പകര്‍ത്തിയത് ചോദ്യം ചെയ്തവരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന കേസില്‍ സിപിഎം ലോകല്‍ സെക്രടറി ഉള്‍പെടെ അഞ്ചുപേരെ അറസ്റ്റുചെയ്തതായി പൊലീസ്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. സിപിഎം എടവണ്ണ ലോകല്‍ സെക്രടറി ജാഫര്‍ മൂലങ്ങോടന്‍, പഞ്ചായത് അംഗം ജസീല്‍ മാലങ്ങാടന്‍ എന്നിവരുള്‍പെടെ അഞ്ചു പേരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ഈ മാസം 13ന് എടവണ്ണ ബസ് സ്റ്റാന്‍ഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടൂരിലെ കോളജ് വിദ്യാര്‍ഥിനിയും എടവണ്ണയിലെ സ്‌കൂള്‍ വിദ്യാര്‍ഥിയായ സഹോദരനും എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ സംസാരിച്ചിരിക്കുകയായിരുന്നു. കണ്ടുനിന്നവരിലൊരാള്‍ ഇത് മൊബൈലില്‍ പകര്‍ത്തി. സഹോദരനും സുഹൃത്തുക്കളും ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമാവുകയും തുടര്‍ന്ന് കൂട്ടം ചേര്‍ന്നു മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. പൊലീസെത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.

ഈ സംഭവം നടന്ന് തൊട്ടടുത്ത ദിവസം 'ജനകീയകൂട്ടായ്മ'യുടെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പായും വിദ്യാര്‍ഥി പക്ഷത്തിന്റെ മറുപടിയായും ഫ് ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. അഞ്ചുമണിക്കു ശേഷം ബസ് സ്റ്റാന്‍ഡ് പരിസരത്ത് വിദ്യാര്‍ഥികളെ കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പുനല്‍കിയാണ് ജനകീയ കൂട്ടായ്മയുടെ ഫ്‌ളെക്‌സ്.

Arrested | എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളായ സഹോദരനും സഹോദരിയും സംസാരിച്ച് നില്‍ക്കുന്നത് മൊബൈലില്‍ പകര്‍ത്തിയത് ചോദ്യം ചെയ്തവരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന കേസ്; സിപിഎം ലോകല്‍ സെക്രടറി ഉള്‍പെടെ 5 പേര്‍ അറസ്റ്റില്‍

എന്നാല്‍ 'രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴുമണി വരെയാണു ബസ് കണ്‍സഷന്‍ സമയമെന്നും അഞ്ചുമണിക്കു ശേഷം കണ്ടാല്‍ കൈകാര്യം ചെയ്തു കളയുമെന്നു ബോര്‍ഡ് വയ്ക്കാന്‍ അധികാരമില്ലെന്നും' വിദ്യാര്‍ഥിപക്ഷ' മെന്ന പേരില്‍ മറുപടി ഫ്‌ളെക്‌സും പ്രത്യക്ഷപ്പെട്ടു. പിന്നാലെ പൊലീസെത്തി രണ്ടു ബോര്‍ഡുകളും നീക്കം ചെയ്യുകയായിരുന്നു.

Keywords:  Police arrested five people including CPM local secretary in Edavanna over clash, Malappuram, News, Politics, Students, Complaint, Clash, CPM, Police, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia