കാസര്‍കോട്ടെ പോലീസ് അതിക്രമം: മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയെ കണ്ടു
Nov 29, 2011, 14:33 IST
കാസര്‍കോട്: ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ടിക്കടിയുണ്ടാകുന്ന പോലീസ് അക്രമത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയെ കണ്ടു. മുഖ്യ
മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ മുന്നോടിയായി ജില്ലയിലെത്തിയ മന്ത്രി കെ സി ജോസഫാണ് വിദ്യാനഗറിലെ ഡിഡിസി ഓഫീസില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരുടെ പരാതികള്‍ കേട്ടത്.
കഴിഞ്ഞ ദിവസം പാറക്കട്ടയില്‍ വെച്ച് പോലീസ് സംഘം ഇന്ത്യവിഷന് വാര്‍ത്താ സംഘത്തെ ക്രൂരമായി മര്‍ദ്ദിച്ചതിന് തൊട്ടു പിന്നാലെയാണ് ദേശാഭിമാനി ലേഖകന്‍ രാജെഷിനെ മാങ്ങാട് വെച്ച് അക്രമിച്ചത്. സംഘര്‍ഷം നടക്കുന്ന വിവരം അറിഞ്ഞു വാര്‍ത്ത ശേഖരിക്കാനായെത്തിയ രാജേഷിനെ ഒരു സംഘം കെ.എ.പിക്കാര്‍ തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകനാണെന്ന് പറഞ്ഞ് ഐഡന്‍ന്റി കാര്‍ഡ് കാണിച്ചപ്പോള്‍ നിങ്ങള്‍ പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തവരെല്ലെയെന്ന് ആക്രോശിച്ച് കാര്‍ഡ് വലിച്ചെറിയുകയും മര്‍ദ്ദിക്കുകയും ചെയ്തു. സ്റ്റേഷനിലെത്തിച്ച ശേഷം രാജേഷിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ഇരിക്കാന്‍ പോലും അനുവദിക്കാതെ രാവിലെ 9 മണി വരെ നിന്നനില്‍പ്പില്‍ നിര്‍ത്തുകയായിരുന്നു. ജില്ലയില്‍ ഇതിനും മുമ്പും ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കയ്യേറ്റമുണ്ടായിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ ശത്രുക്കളായി കാണുന്ന പോലീസിന്റെ നീക്കങ്ങളെല്ലാം മന്ത്രിയെ ധരിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പരാതികള്‍ കേട്ട മന്ത്രി ഇക്കാര്യം മുഖ്യ മന്ത്രിയുമായി സംസാരിക്കുമെന്നും ഇതിനു ശേഷം കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. പുതിയ ബസ്റ്റാന്റിന് സമീപത്ത് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ മാധ്യമപ്രവര്‍ത്തകര്‍ കാണാന്‍ പോയപ്പോള്‍ മന്ത്രിയെ തടയാനാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് തടഞ്ഞത് ഉന്തും തള്ളിനുമിടയാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.