Police Booked | 14 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി; മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനും പിതാവിനുമെതിരെ കേസ്
Dec 22, 2022, 08:12 IST
തിരുവല്ല: (www.kvartha.com) തിരഞ്ഞെടുപ്പ് കാലത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ താരമായിരുന്ന മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനും പിതാവിനുമെതിരെ പ്രവാസിയുടെ പരാതിയില്‍ സാമ്പത്തിക തട്ടിപ്പിന് തിരുവല്ല പൊലീസ് കേസെടുത്തു. യുഎസില്‍ താമസമാക്കിയ കോട്ടയം കടുത്തുരുത്തി പൂഴിക്കോല്‍ ജീസസ് ഭവനില്‍ മാത്യു സി സെബാസ്റ്റ്യന്‍ (75) നല്‍കിയ പരാതിയിയിലാണ് നടപടി.
മാത്യുവിന്റെ വസ്തുസംബന്ധമായ കേസിന്റെ നടപടികള്‍ക്കായി അഭിഭാഷകയുടെയും പിതാവിന്റെയും അകൗണ്ടുകളിലേക്ക് പല തവണയായി 14 ലക്ഷം രൂപയോളം നല്‍കിയെന്ന് പരാതിയില്‍ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തും വിബിതയും പിതാവും സാമ്പത്തിക സഹായം തേടിയെന്നും പറയുന്നു. എന്നാല്‍ കേസില്‍ നടപടി ഒന്നും ഉണ്ടാകാത്തതിനാല്‍ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് പരാതി.
അതിനിടെ, മാത്യുവിനെതിരെ വിബിതയും പൊലീസില്‍ പരാതി നല്‍കി. ഓഫിസിലെത്തി തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പണത്തിന്റെ ഒരുഭാഗം നിയമോപദേശത്തിന് തനിക്കു ലഭിച്ച പ്രതിഫലമാണെന്നും ബാക്കി തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പരാതിക്കാരന്‍ സ്വയം സന്നദ്ധനായി കൈമാറിയതാണെന്നും വിബിതയുടെ പരാതിയില്‍ പറയുന്നു.
വിബിത ബാബുവിനും പിതാവിനുമെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തതായി തിരുവല്ല ഇന്‍സ്‌പെക്ടര്‍ പി ബി വിനോദ് പറഞ്ഞു. വിബിതയുടെ പരാതിയില്‍ മാത്യുവിനെതിരെയും കേസെടുത്തു.
വിബിത കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത് മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.
Keywords: News,Kerala,State,Pathanamthitta,Case,Complaint,Police,Social-Media,Top-Headlines,Politics, Pathanamthitta: Cheating complaint against Mahila Congress leader advocate Vibitha Babu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.