Police booked | കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണച്ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ മൈക് തകരാറായ സംഭവം: സ്വമേധയാ കേസെടുത്ത് പൊലീസ്; ആരെയും പ്രതി ചേർത്തിട്ടില്ല

 


തിരുവനന്തപുരം: (www.kvartha.com) തിങ്കളാഴ്ച നടന്ന കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക് തകരാറായ സംഭവത്തിൽ പൊലീസ് കേസടുത്തു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.

Police booked | കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണച്ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ മൈക് തകരാറായ സംഭവം: സ്വമേധയാ കേസെടുത്ത് പൊലീസ്; ആരെയും പ്രതി ചേർത്തിട്ടില്ല

കേരളാ പൊലീസ് ആക്ട് 118 ഇ പ്രകാരം (പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യല്‍) കന്റോമെന്റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈകില്‍ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്‌നമുണ്ടാക്കി എന്നും എഫ്‌ഐആറില്‍ പറയുന്നു.

മൈക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ ഇലക്ട്രികല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടത്തും. മൈക് തടസപ്പെട്ടത് ആരെങ്കിലും മനഃപൂര്‍വം പ്രവർത്തിച്ചതുകൊണ്ടാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്നറിയുന്നതിനായാണ് പരിശോധനയെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പരിശോധനയ്ക്ക് ശേഷം ഉപകരണങ്ങൾ വിട്ട് കൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.

മുഖ്യമന്ത്രി പ്രസംഗിക്കാൻ എത്തിയപ്പോൾ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം ആക്ഷേപമുണ്ട്. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് മുദ്രാവാക്യം വിളി അവസാനിപ്പിച്ചത്. പിന്നീട് അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മൈകിൽ നിന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ വലിയ ശബ്ദം ഉയർന്നു. പ്രസംഗം നിർത്തിയ മുഖ്യമന്ത്രി ശബ്ദം നിലച്ചതോടെ വീണ്ടും തുടർന്നു.

Keywords: News, Kerala, Police, FIR, CM, Pinarayi Vijayan, Thiruvananthapuram, KPCC, Police booked after CM's speech interrupted due to mic malfunction.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia