Booked | ആലുവയില്‍ കൊല്ലപ്പെട്ട ബാലികയുടെ പിതാവിന്റെ പക്കല്‍നിന്നും പണം തട്ടിയെന്ന പരാതി; മഹിളാ കോണ്‍ഗ്രസ് ജില്ലാ ജെനറല്‍ സെക്രടറിയുടെ ഭര്‍ത്താവിനെതിരെ കേസ്
Nov 17, 2023, 09:37 IST
എറണാകുളം: (KVARTHA) ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തെ സാമ്പത്തികമായി തട്ടിച്ചെന്ന സംഭവത്തില്‍ കേസെടുത്തു. ബാലികയുടെ പിതാവിന്റെ പക്കല്‍നിന്നും പണം തട്ടിയെന്ന പരാതിയില്‍ മുനീറിനെതിരെയാണ് കേസ്. എറണാകുളം മഹിളാ കോണ്‍ഗ്രസ് ജില്ലാ ജെനറല്‍ സെക്രടറി ആയ മുനീറിന്റെ ഭാര്യ ഹസീനയെ വ്യാഴാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു.
പൊലീസ് പറയുന്നത്: സംഭവം പുറത്തുവന്നതോടെ കുട്ടിയുടെ അച്ഛന്‍ പരാതി ഇല്ലെന്ന് പറഞ്ഞെങ്കിലും ആലുവ പൊലീസ് വ്യാഴാഴ്ച (16.11.2023) തന്നെ സ്ഥലത്തെത്തി പിതാവില്‍നിന്ന് മൊഴിയെടുക്കുകയും കേസെടുക്കുകയുമായിരുന്നു. ഐപിസി 406, ഐപിസി 420 വിശ്വാസ ലംഘനം, വഞ്ചന വകുപ്പുകള്‍ പ്രകാരമാണ് മുനീറിനെതിരെ കേസെടുത്തത്.
ബലാത്സംഗത്തിനിരയായി അഞ്ചു വയസുകാരി കൊല്ലപ്പെട്ടത് കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. വിവിധ സംഘടനകള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് സാമ്പത്തികമായി സഹായം നല്‍കിയിരുന്നു. എ ടി എം ഉപയോഗിക്കാന്‍ അറിയാത്ത പെണ്‍കുട്ടിയുടെ പിതാവിനെ സഹായിക്കാനെന്ന വ്യാജേനെ മുനീര്‍ കബളിപ്പിക്കുകയായിരുന്നു.
പഴയ കെട്ടിടത്തില്‍ താമസിച്ചിരുന്ന കുടുംബത്തെ, മകള്‍ കൊല്ലപ്പെട്ട ശേഷം എം എല്‍ എ മുന്‍ കയ്യെടുത്ത് വാടക വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. ഈ വീടിന് വാടക മുന്‍കൂറായി നല്‍കാനാണെന്ന പേരിലാണ് ആദ്യം 20,000 രൂപ തട്ടിയെടുത്തത്. ആഗസ്റ്റ് അഞ്ച് മുതല്‍ പത്ത് വരെ 20,000 രൂപ വീതം അകൗണ്ടില്‍നിന്നും മുനീര്‍ പിന്‍വലിച്ചു. എന്നാല്‍, വീടിന്റെ വാടക നല്‍കിയത് എം എല്‍ എ ആയിരുന്നു.
പിന്നീടാണ് തങ്ങളെ ഇയാള്‍ കബളിപ്പിക്കുകയായിരുന്നെന്ന് കുടുംബത്തിന് മനസ്സിലായത്. ഇതോടെ പണം തിരികെ ആവശ്യപ്പെടുകയും ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് ഇടപെട്ട് 70,000 രൂപ മുനീറില്‍നിന്നും വാങ്ങി നല്‍കുകയും ചെയ്തു. ബാക്കി 50,000 തിരികെ ലഭിക്കാതായതോടെയാണ് പിതാവ് പരാതിയുമായി രംഗത്തുവന്നത്.
മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ മുനീര്‍ കുടുംബത്തെ വിളിച്ച് ഇങ്ങനെയൊരു സംഭവം ഇല്ലെന്ന് പറയാന്‍ നിര്‍ബന്ധിക്കുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ, ബാക്കി തുകയും മുനീര്‍ തിരിച്ചുനല്‍കി. ഇതിനുപിന്നാലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടതോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയും കേസെടുക്കുകയും ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തില്‍നിന്നും പണംതട്ടിയെടുത്തത് നീതികരിക്കാന്‍ പറ്റാത്ത കാര്യമാണെന്നും, പണം കുടുംബത്തിന് കൊടുത്തെന്ന് പറഞ്ഞ് മുനീര്‍ തന്നെയും കബളിപ്പിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ പ്രതികരിച്ചു.
Keywords: News, Kerala, Kerala-News, Malayalam-News, Police-News, Police, Booked, Muneer, Cheating Case, Money, Aluva Victim, Girl, Family, Mahila Congress, Kochi News, Kerala News, Police booked against Muneer on cheating money of Aluva victim girl's family.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.