Booked | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; കേസ്
May 5, 2024, 11:52 IST
കോഴിക്കോട്: (KVARTHA) കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് സ്വദേശിനിയായ 18 കാരിയുടെ നേര്‍ക്കാണ് രണ്ട് ദിവസം മുമ്പ് അതിക്രമമുണ്ടായതെന്നാണ് പരാതി. ഭയന്ന് പെണ്‍കുട്ടി ഒച്ചവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇവിടെ പ്ലംമ്പിങ് ജോലിക്കായി എത്തിയ ആള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ പരാതിപ്രകാരം നന്ദു എന്നയാള്‍ക്കെതിരെ മെഡികല്‍ കോളജ് പൊലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പെണ്‍കുട്ടിയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Kerala, Kozhikode-News, Police, Booked, Complaint, Molestation Attempt, Kuthiravattom Mental Health Centre, Kozhikode, Police Booked on the Complaint that Molestation Attempt in Kuthiravattom Mental Health Centre.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.