പയ്യന്നൂരിലെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

 



കണ്ണൂര്‍: (www.kvartha.com 08.05.2020) പയ്യന്നൂര്‍ തായിനേരിയില്‍ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് റോഡിലിറങ്ങി പ്രതിഷേധിച്ച അതിഥി തൊഴിലാളികള്‍ക്കെതിരെ പൊലിസ് കേസെടുത്തു. കരാറുകാരനടക്കം 14 പേര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പൊലീസ് ലോക് ഡൗണ്‍ നിയമ ലംഘന പ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് രാമന്തളിയിലെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ടായ വ്യാജ പ്രചരണത്തെ തുടര്‍ന്ന് പയ്യന്നൂരില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

ജന്മനാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായാണ് തൊഴിലാളികള്‍ സംഘടിതമായി തെരുവിലിറങ്ങിയത്. എന്നാല്‍ പയ്യന്നൂരിലെ പ്രതിഷേധം ചില വ്യക്തികള്‍ ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. തെരുവിലിറങ്ങി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയാല്‍ മാത്രമേ നാടുകളിലേക്ക് കൊണ്ടുപോവുകയുള്ളൂ എന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തായിനേരി ഉള്‍പ്പടെയുളള മൂന്ന് കേന്ദ്രങ്ങളിലേക്ക് ഈ വിവരമെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ പ്രതിഷേധം നടത്തുകയുമായിരുന്നു.

നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയും ക്യാമ്പുകളിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തു. ഇവര്‍ക്ക് ആരാണ് ഫോണ്‍ ചെയ്തത് എന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതില്‍ രണ്ടുപേരുടെ ഫോണ്‍ നമ്പറുകള്‍ പൊലീസിന്റെ കൈവശം ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് കരാറുകാരന്‍ ഉള്‍പ്പെടെയുള്ള 14 പേര്‍ക്കെതിരെ കേസെടുത്തത്. ഈ കേസില്‍ സോഷ്യല്‍ മീഡിയയിലുടെ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

പയ്യന്നൂരിലെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Keywords:  Kannur, News, Kerala, Police, Case, Lockdown, Protest, Road, Migrant workers, violation, Fake news, Whatsapp, Police case against 14 migrant workers for violating lockdown
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia