യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി മര്‍ദ്ദിച്ച സദാചാര സംഘത്തിനെതിരെ കേസെടുത്തു
Aug 20, 2012, 12:01 IST
കാസര്‍കോട്: കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കിയ കാമുകിയെ കാണാനെത്തിയ യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മേല്‍പറമ്പ് കൂവത്തൊട്ടിയിലെ റുഖിയയുടെ മകന്‍ മുഹമ്മദ് ഷാ(30)യെ മര്‍ദ്ദിച്ച സംഭവത്തിലാണ് ചെമ്പരിക്കയിലെ സത്താര്‍, അഷ്‌റഫ് കീഴൂര്‍, ബഷീര്‍ കീഴൂര്‍, അബൂബക്കര്‍, മുനീര്‍, ഫൈസല്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2011 ഡിസംബര്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഷായെ ചെമ്പരിക്കയിലെ ഒരു വീട്ടില്‍ വെച്ച് പിടികൂടി നഗ്നനാക്കി മര്‍ദ്ദിച്ചത്. മുഹമ്മദ് ഷായും ചെമ്പരിക്കയിലെ വിവാഹിതയും ഒരു കുഞ്ഞിന്റെ മാതാവുമായ യുവതിയുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് യുവതിയുടെ സമ്മതമില്ലാതെ ബേക്കലിലെ യുവാവിനെകൊണ്ട് വിവാഹം കഴിപ്പിച്ചിരുന്നു. വിവാഹ ശേഷവും യുവതി മുഹമ്മദ് ഷായുമായി ബന്ധപ്പെട്ടിരുന്നു. തന്നെ കല്യാണം കഴിക്കണമെന്നായിരുന്നു ആവശ്യം. ഇതിനിടയില്‍ ഭര്‍ത്താവിനെ ഒഴിവാക്കി യുവതി സ്വന്തം വീട്ടില്‍ വന്ന് താമസിക്കുകയും ഭര്‍ത്താവ് വിവാഹ മോചനം തേടുകയും ചെയ്തിരുന്നു.
ഇതിന് ശേഷം യുവതി യുവാവിനെ ഫോണിലൂടെയും കത്തിലൂടെയും നേരിട്ട് ബന്ധം സ്ഥാപിച്ചിരുന്നു. യുവതിയെ വിവാഹം കഴിക്കാന്‍ മുഹമ്മദ് ഷാ തയ്യാറാണെന്ന് കാണിച്ചെങ്കിലും യുവതിയുടെ വീട്ടുകാര്‍ തയ്യാറായില്ല. നാട്ടുമധ്യസ്ഥതയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിച്ചെങ്കിലും മുഹമ്മദ് ഷായെ ഒഴിവാക്കാന്‍ കഴിയാത്ത യുവതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് യുവാവ് യുവതിയെ കാണാന്‍ വീട്ടിലെത്തിയത്. തന്നെ കാണാന്‍ വന്നില്ലെങ്കില്‍ ജീവനൊടുക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. യുവാവ് യുവതിയുടെ വീട്ടിലെത്തി മാതാവുമായി സംസാരിക്കുന്നതിനിടയിലാണ് ഒരു സംഘം മുഹമ്മദ് ഷായെ പിടികൂടി കെട്ടിയിട്ട് നഗ്നനാക്കി മരപ്പലകകൊണ്ടടിക്കുകയും ചവിട്ടുകയും ചെയ്തത്. ക്രൂരമായി മര്‍ദ്ദനമേറ്റ മുഹമ്മദ് ഷായെ പിന്നീട് ഇവര്‍ ബേക്കല്‍ പോലീസിന് കൈമാറുകയായിരുന്നു. യുവാവിനെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. യുവാവിനെ നഗ്നനാക്കി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലൂടൂത്ത് വഴിയും ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റ യുവാവ് പിന്നീട് ചികിത്സ തേടിയിരുന്നു. മര്‍ദ്ദനമേറ്റ സംഭവത്തെ കുറിച്ച് മുഹമ്മദ് ഷായുടെ ഉപ്പൂപ്പ സി. ഉമ്മര്‍ മനുഷ്യാവകാശ കമ്മീഷനും മറ്റും പരാതി നല്‍കിയിരുന്നു. മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇതേ കുറിച്ച് ജില്ലാ പോലീസ് ചീഫില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായത്. യുവതിയെ സ്‌നേഹിച്ചതിന്റെ പേരിലാണ് തനിക്ക് ഈ പീഡനമേല്‍ക്കേണ്ടിവന്നതെന്ന് യുവാവ് പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

Keywords: Moral Police, Attack, Kasaragod, Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.