Booked | മദ്യലഹരിയില്‍ വാഹനമോടിച്ച് അയല്‍വാസിയുടെ വീടിന്റെ മതില്‍ ഇടിച്ചുതകര്‍ത്തെന്ന് പരാതി; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
Aug 21, 2022, 17:13 IST
കൊച്ചി: (www.kvartha.com) മദ്യലഹരിയില്‍ വാഹനമോടിച്ച് അയല്‍വാസിയുടെ വീടിന്റെ മതില്‍ ഇടിച്ചുതകര്‍ത്തെന്ന പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കൊച്ചി പള്ളുരുത്തി സ്വദേശി സുരേഷിനെതിരെയാണ് കേസെടുത്തത്. ശനിയാഴ്ച രാത്രി 9.30നാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മദ്യലഹരിയിലായിരുന്ന സുരേഷ്, സ്വന്തം വീടിന്റെ മുന്നില്‍ പാര്‍ക് ചെയ്തിരുന്ന കാര്‍ ആദ്യം റിവേഴ്‌സ് എടുത്ത ശേഷം തൊട്ടടുത്ത വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അപകടമുണ്ടായതിനു സമീപത്തായി ബൈക് യാത്രികനും അയല്‍വീട്ടിലെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്.
സുരേഷിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. വാഹനവും കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ വാഹനത്തിനും കേടുപാടുണ്ടായി.
Keywords: Police Case Against Drunkard, Kochi, News, Police, Children, Accident, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.