Booked | മദ്യലഹരിയില്‍ വാഹനമോടിച്ച് അയല്‍വാസിയുടെ വീടിന്റെ മതില്‍ ഇടിച്ചുതകര്‍ത്തെന്ന് പരാതി; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

 


കൊച്ചി: (www.kvartha.com) മദ്യലഹരിയില്‍ വാഹനമോടിച്ച് അയല്‍വാസിയുടെ വീടിന്റെ മതില്‍ ഇടിച്ചുതകര്‍ത്തെന്ന പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കൊച്ചി പള്ളുരുത്തി സ്വദേശി സുരേഷിനെതിരെയാണ് കേസെടുത്തത്. ശനിയാഴ്ച രാത്രി 9.30നാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മദ്യലഹരിയിലായിരുന്ന സുരേഷ്, സ്വന്തം വീടിന്റെ മുന്നില്‍ പാര്‍ക് ചെയ്തിരുന്ന കാര്‍ ആദ്യം റിവേഴ്‌സ് എടുത്ത ശേഷം തൊട്ടടുത്ത വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അപകടമുണ്ടായതിനു സമീപത്തായി ബൈക് യാത്രികനും അയല്‍വീട്ടിലെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്.

Booked | മദ്യലഹരിയില്‍ വാഹനമോടിച്ച് അയല്‍വാസിയുടെ വീടിന്റെ മതില്‍ ഇടിച്ചുതകര്‍ത്തെന്ന് പരാതി; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു


സുരേഷിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. വാഹനവും കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ വാഹനത്തിനും കേടുപാടുണ്ടായി.

Keywords: Police Case Against Drunkard, Kochi, News, Police, Children, Accident, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia