തൊപ്പി തെറിപ്പിക്കാന്‍ നിന്നില്ല; പകരം യുവാവ് എസ് ഐയുടെ പല്ല് തെറിപ്പിച്ചു
Feb 9, 2015, 13:00 IST
നെയ്യാറ്റിന്‍കര: (www.kvartha.com 09/02/2015) യുവാവ് തൊപ്പി തെറിപ്പിക്കാന്‍ നിന്നില്ല, പകരം എസ് ഐയുടെ പല്ല് തെറിപ്പിച്ചു. നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷനിലാണ് സംഭവം. നരുവാമൂട് സ്‌റ്റേഷനിലെ അഡീഷണല്‍ ഗ്രേഡ് എസ്.ഐ പ്രദീപ് കുമാറിന്റെ പല്ലാണ് യുവാവ് ഇടിച്ചുതെറിപ്പിച്ചത്.
ചായക്കടയില്‍ തമാശ പറഞ്ഞുകൊണ്ട് നില്ക്കുന്നതിനിടെയാണ് യുവാവ് കല്ലെടുത്ത് എസ് ഐയുടെ മുഖത്തിടിച്ചത്. ഇടിയേറ്റ് എസ്.ഐ യുടെ രണ്ട് പല്ലുകള്‍ തെറിച്ചുപോയി. ഞായറാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് സംഭവം.
ടാക്‌സി ഡ്രൈവറായ അനീഷ് എന്ന യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ടാക്‌സി ഡ്രൈവറായ ആലംപൊറ്റ അംബേദ്കര്‍ കോളനിയിലെ അനീഷും അവിടെയെത്തുകയായിരുന്നു.
അനീഷും തമാശയില്‍ പങ്കുചേര്‍ന്നു. ഇതിനിടയില്‍ എസ് ഐയോട് അനീഷ് പ്രകോപിതനായി തട്ടികയറുകയും കല്ലെടുത്ത് എസ് ഐയുടെ മുഖത്തിടിക്കുകയുമായിരുന്നു.
ഉടന്‍ തന്നെ എസ് ഐയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവശേഷം
അനീഷ് ഒളിവിലാണ്. നെയ്യാറ്റിന്‍കരയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് എസ് ഐ താമസിക്കുന്നത്.
Also Read:
കമ്പവലിയ്ക്കിടെ തര്‍ക്കം; ഒരാള്‍ക്കു തലയ്ക്കടിയേറ്റു
Keywords: Neyyattinkara, Police, Police Station, Case, Accused, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.