വയനാട് മാനികാവില്‍ വയോധികന്‍ തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവം; പ്രതി ഭാര്യയെന്ന് സംശയിച്ച് പൊലീസ്

 


വയനാട്: (www.kvartha.com 25.12.2021) വയനാട് മാനികാവില്‍ വയോധികന്‍ തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി ഭാര്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. 

മാനികാവ് വിക്രംനഗര്‍ സ്വദേശി ദാമോദരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പൊലീസ് ഭാര്യ ലക്ഷ്മിക്കുട്ടിയെ സംശയിക്കുന്നത്. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ലക്ഷ്മിക്കുട്ടി ദാമോദരനെ പട്ടിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായാണ് പൊലീസ് പറയുന്നത്.

വയനാട് മാനികാവില്‍ വയോധികന്‍ തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവം; പ്രതി ഭാര്യയെന്ന് സംശയിച്ച് പൊലീസ്

ദാമോദരനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് വീടിന് സമീപത്തെ പണിശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ലക്ഷ്മിക്കുട്ടിയും ദാമോദരനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും നിലനിന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ലക്ഷ്മിക്കുട്ടി തലയ്ക്കും കൈക്കും പരിക്കേറ്റ് മൂന്ന് ദിവസമായി ബത്തേരി താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുന്ന ഇവരെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Keywords:  Police doubts wife in death of husband in Wayanad, Wayanad, News, Local News, Police, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia