Transferred | 'ബൃന്ദകാരാട്ടിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചു'; പൊലീസ് ഡ്രൈവര്‍ക്ക് സ്ഥലം മാറ്റം
Feb 22, 2023, 09:23 IST
തലശേരി: (www.kvartha.com) സിപിഎം പിബി അംഗം ബൃന്ദകാരാട്ടിനെ സമൂഹമാധ്യമത്തിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ച് കമന്റിട്ടെന്ന സംഭവത്തില്‍ പൊലീസുകാരനെ ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം സ്ഥലം മാറ്റി. തലശേരി കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഡ്രൈവറായ അഴീക്കോട് ചാലില്‍ സ്വദേശി ജിതിന്‍ ശ്യാമിനെയാണ് തലശേരി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും തൃശൂര്‍ സിറ്റിയിലേക്ക് സ്ഥലം മാറ്റിയത്.
മുന്‍പ് ജോലി ചെയ്തിരുന്ന കണ്ണൂര്‍ സിറ്റി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ ഇതിന് സമാനമായ രീതിയില്‍ പരാതിയുണ്ടായിരുന്നു. ഡെല്‍ഹിയില്‍ നടന്ന ഒരു സമരത്തിനിടെ ക്ഷണിക്കാതെ വന്ന് ബൃന്ദകാരാട്ടിനെ ഇറക്കിവിട്ടുവെന്ന വാര്‍ത്തയ്ക്ക് താഴെയാണ് ഇയാള്‍ ആക്ഷേപകരമായ കമന്റുമായി രംഗത്തുവന്നത്. പൊതുപ്രവര്‍ത്തകനായ കെ ശഹ്റാസാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ക്ക് ജിതിനെതിരെ പരാതി നല്‍കിയത്.
Keywords: Thalassery, News, Kerala, Police, Social-Media, Transfer, Police driver who insulted Brinda Karat on social media transferred.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.