Allegation | തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്; പരാതി നല്‍കിയത് എസ് ഐ ടിയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍
● തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്
● ആരെയും പ്രതി ചേര്‍ത്തിട്ടില്ല
● പൂരം കലങ്ങിയത് തന്നെയാണെന്ന് സിപിഐ നേതാക്കള്‍
തൃശൂര്‍: (KVARTHA) പൂരം കലക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ (എസ്‌ഐടി) പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.
തിരുവമ്പാടി ദേവസ്വത്തെ സംശയനിഴലില്‍ നിര്‍ത്തുന്നതായിരുന്നു നേരത്തേ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു നിയമോപദേശം. ഇതോടെയാണ് വിവിധ പരാതികളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ് ഐ ടി പരാതി നല്‍കിയത്.
തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കേസെടുത്തത് എന്നത് ശ്രദ്ധേയമാണ്. തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സിപിഐ നേതാക്കള്‍ തള്ളിയിരുന്നു. പൂരം കലങ്ങിയത് തന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പൂരം കലങ്ങിയതല്ല, കലക്കിയതാണെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാറും പ്രതികരിച്ചു.
#ThrissurPooram, #KeralaPolice, #CPI, #Investigation, #PinarayiVijayan, #KeralaControversy