വരുമാനമില്ലാതെ ജനം പൊറുതിമുട്ടുമ്പോൾ പൊലീസിന്റെ കത്തിവെയ്പ്: റേഷൻ വാങ്ങാൻ പോയ ആൾക്ക് പിഴ ഈടാക്കി പൊലീസ്
May 29, 2021, 09:48 IST
ആലപ്പുഴ: (www.kvartha.com 29.05.2021) ലോക്ഡൗൺ സമയത്ത് ജോലിയും വരുമാനവുമില്ലാതെ ജനം പൊറുതിമുട്ടിയിരിക്കുമ്പോൾ പൊലീസിന്റെ വക കത്തിവെയ്പ്. വെറും 52 രൂപയുടെ റേഷൻ സാധനങ്ങൾ വാങ്ങാൻ പോയ ആൾക്ക് പൊലീസ് പിഴ ഈടാക്കിയത് 250 രൂപ. ആലപ്പുഴ ജില്ലാ കോടതി പാലത്തിനു സമീപം ആണ് സംഭവം നടന്നത്. സർകാർ വക കിറ്റ് വാങ്ങാൻ പോയതാണ്. കിറ്റ് ഇല്ലാതിരുന്നതിനാൽ റേഷൻ അരിയും വാങ്ങി വരുന്ന വഴിയാണ് പിഴ.
നെഹ്റു ട്രോഫിവാർഡ് കിഴക്ക് തയ്യിൽ കായൽ നിവാസി പ്രേം കുമാറിൽ നിന്നുമാണ് പൊലീസ് കാശ് വാങ്ങിയത്. റേഷൻ കാർഡും വാങ്ങിയസാധനങ്ങൾ കാണിച്ചിട്ടും പിഴ ഈടാക്കിയെന്ന് പ്രേംകുമാർ പറഞ്ഞു.
Keywords: News, Alappuzha, Police, Fine, Kerala, Lockdown, State, Police fined person who went to buy rations.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.