Saji Cheriyan | ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസ്; തിരുവല്ല ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട് പുറത്ത്

 


തിരുവനന്തപുരം: (www.kvartha.com) ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പൊലീസിന്റെ റിപോര്‍ട് പുറത്ത്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും കാണിച്ച് പൊലീസ് തിരുവല്ല ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടാണ് പുറത്തുവന്നത്.

Saji Cheriyan | ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസ്; തിരുവല്ല ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട് പുറത്ത്

മന്ത്രി ഭരണഘടനയെയോ ഭരണഘടനാ ശില്‍പികളെയോ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയിട്ടില്ലെന്ന് റിപോര്‍ടില്‍ പറയുന്നു. ബ്രിടീഷുകാര്‍ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വര്‍ഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നതാണ് എന്നുള്ള വിമര്‍ശനം മാത്രമാണ് സജി ചെറിയാന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തിച്ചേര്‍ന്നത്. അതനുസരിച്ചുള്ള റിപോര്‍ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

നിരവധി സാക്ഷികളെയും വ്യക്തികളെയും കാണുകയും അവരില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളില്‍നിന്ന് സജി ചെറിയാന്‍ ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തുകയോ ഭരണഘടനാ ശില്‍പികളെ അപമാനിക്കുകയോ ചെയ്തിട്ടില്ല എന്നാണ് മനസിലാകുന്നത്. അതിനാല്‍ കേസ് അവസാനിപ്പിക്കാമെന്നും കോടതിയില്‍ സമര്‍പ്പിച്ച പൊലീസ് റിപോര്‍ടില്‍ പറയുന്നു. ഇതോടെ ഭരണഘടനയെ വിമര്‍ശിക്കുന്നതും ഭരണഘടനയ്ക്ക് വിരുദ്ധമായി സംസാരിക്കുന്നതും രണ്ടാണ് എന്നുള്ള വ്യാഖ്യാനമാണ് ഈ കേസില്‍ പൊലീസ് നല്‍കുന്നതെന്നാണ് വ്യക്തമാകുന്നത്.

ഇക്കഴിഞ്ഞ ജൂലൈ മൂന്നിനാണ് മല്ലപ്പള്ളിയില്‍ നടന്ന ഒരു പൊതുചടങ്ങിനിടെ ഭരണഘടനയെ വിമര്‍ശിക്കുന്ന തരത്തില്‍ മന്ത്രിയായിരുന്ന സജി ചെറിയാന്‍ സംസാരിച്ചുവെന്ന പരാതി ഉയരുന്നത്. സംഭവം വലിയ വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. എം എല്‍ എ സ്ഥാനം കൂടി രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും അദ്ദേഹം അതിന് തയാറായിട്ടില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മന്ത്രിക്ക് അനുകൂലമായ നിലപാടായിരുന്നു സി പി എം എടുത്തിരുന്നത്.

Keywords: Police gave a clean chit to Saji Cheriyan in case of insulting constitution, Thiruvananthapuram, News, Police, Report, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia