CCTV Footage | മാടായിപ്പളളിയില്‍ 'മോഷണം നടത്തിയ' യുവാവിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു
Apr 16, 2024, 23:27 IST
കണ്ണൂര്‍: (KVARTHA) മാടായി പള്ളിയില്‍ ഭണ്ഡാരത്തില്‍ നിന്ന് മോഷണം നടത്തിയെന്ന പരാതിയില്‍ യുവാവിനെ തിരിച്ചറിഞ്ഞതായി പൊലീസ്. മുണ്ട് കൊണ്ട് മുഖം മറച്ചാണ് യുവാവ് പള്ളിയില്‍ എത്തിയത്. മുണ്ട് മാത്രമാണ് ഇയാള്‍ ധരിച്ചിരുന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
പളളിക്കകത്തുളള ചെറിയ ഭണ്ഡാരത്തിലെ പൂട്ട് തകര്‍ത്ത് അതിലെ പണം മുഴുവന്‍ കവരുകയായിരുന്നു. മഖാമിന്റെ ഉള്ളിലുള്ള മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് പ്രതി തകര്‍ത്തിരുന്നു. എന്നാല്‍ കൂടുതല്‍ ലോക് ഉള്ളതിനാല്‍ പണമെടുക്കാന്‍ പ്രതിക്ക് കഴിഞ്ഞില്ല.
തിങ്കളാഴ്ച രാവിലെ നാലേമുക്കാലോടെ പള്ളി തുറക്കാനെത്തിയ ജീവനക്കാരാണ് പ്രധാന ഗേറ്റ് തുറന്ന് കിടക്കുന്നത് കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോള്‍ മോഷണം നടന്നു എന്ന് വ്യക്തമായി. രാത്രി പത്തരയോടെ ഗേറ്റ് അടച്ച് ജീവനക്കാര്‍ മടങ്ങാറാണ് പതിവ്. ഇതിനിടയിലായിരുന്നു പ്രതി കവര്‍ച നടത്തിയത്. തുടര്‍ന്ന് പള്ളി കമിറ്റി ഭാരവാഹികള്‍ പഴയങ്ങാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Police got the CCTV footage of the youth who 'rubbered at Madai Palli, Kannur, News, Robbery, CCTV Footage, Police, Mosque, Complaint, Investigation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.