കൊച്ചി: എമിഗ്രേഷന്‍ തട്ടിപ്പിനെത്തുടര്‍ന്ന് പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമ്പാശേരി വഴിയുള്ള മനുഷ്യക്കടത്ത് കേസില്‍ പ്രതിയായ രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം സിവില്‍പോലീസ് ഓഫീസര്‍ എ.പി. അജീബിനെയാണ് സസ്‌പെന്റു ചെയ്തത്. അജീബ് ഒരു മാസമായി ഒളിവിലാണ്.
മനുഷ്യക്കടത്തിനു പിന്നില്‍ ഡി.വൈ.എസ്.പി. മാരും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്ന റാക്കറ്റിന്റെ സാന്നിധ്യം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പെരുമ്പാവൂരിലെ ഒരു ബാങ്കിലേയ്ക്കാണ് റാക്കറ്റിനുള്ള കോഴപ്പണം എത്തിയിട്ടുള്ളത്. ഈ തുക നെടുമ്പാശേരി വിമാനത്താവളത്തിനുസമീപത്തെ ഒരു എ ടി എം കൗണ്ടര്‍ വഴിയാണ് അധികവും പിന്‍വലിച്ചിട്ടുള്ളത്.
2011 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെയും അടുത്തബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളില്‍ 64 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് റാക്കറ്റ് കടത്തിയതില്‍ അധികവും മതിയായ യാത്രാരേഖയില്ലാത്ത ക്രിമിനലുകളും യുവതികളുമാണെന്നാണ് സൂചന.
Keywords: Police, Officer, Kochi, Airport, Bank, Month, Depodit, Kvartha, Malayalam Vartha, Malayalam News, Suspension, Kerala, Emigration, Nedumbassery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.