Investigation | പാനൂർ സ്‌ഫോടനത്തിന്റെ ചുരുളഴിക്കാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
Apr 6, 2024, 00:52 IST
കണ്ണൂര്‍: (KVARTHA) പാനൂര്‍ സ്‌ഫോടനത്തില്‍ അന്വേഷണവുമായി പൊലീസ്. പത്തോളം പേര്‍ നടത്തിയ ബോബു നിര്‍മാണ കാംപിനിടെയാണ് അബദ്ധത്തില്‍ ബോംബു പൊട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം. തലശേരി താലൂകിലെ ബോംബുനിര്‍മാണ വിദഗ്ധരുടെ നേതൃത്വത്തിലാണ് മരമിലിനു സമീപമുളള നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മില്‍ കേന്ദ്രീകരിച്ചു കഴിഞ്ഞ കുറെ ദിവസങ്ങളായി രാപകല്‍ ബോംബു നിര്‍മാണം നടന്നതെന്നാണ് ആക്ഷേപം.
തിരഞ്ഞെടുപ്പില്‍ ബൂത് പിടിക്കാനും പോളിങ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികളുടെ ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെ എറിയാനുമാണ് വന്‍തോതില്‍ ബോംബു ശേഖരിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതിനായി തലശേരി താലൂകിലെ ബോംബു നിര്‍മാണ വിദഗ്ധരൊക്കെ ഇവിടെ തമ്പടിച്ചിരുന്നുവെന്നും ക്വടേഷന്‍ ടീമുകളില്‍പ്പെട്ട ചിലരും സംഘത്തിലുണ്ടായിരുന്നുവെന്നുമാണ് ആരോപണം. പാനൂര്‍ കുന്നോത്തുപറമ്പ് മുളിയാത്തോട് ബോംബ് നിര്‍മാണ സ്ഥലത്ത് കൂടുതല്‍ പേരുണ്ടായിരുന്നുവെന്ന പൊലീസ് പ്രാഥമിക അന്വേഷണ റിപോർട് വിരല്‍ ചൂണ്ടുന്നതും ഈ സാധ്യതയിലേക്കാണ്.
സ്‌ഫോടനത്തില്‍ അതീവഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഷെറിനും മാരകമായി പരുക്കേറ്റ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന വിനീഷിനും പുറമെ മറ്റുരണ്ടുപേര്‍ കൂടി ആശുപത്രിയിലുണ്ട്. ഇവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. വിനോദ്, അക്ഷയ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ വിനോദിനെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും അക്ഷയിയെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. എട്ടുമുതല്‍ പത്തോളം പേര്‍ സ്‌ഫോടനം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നതാണ് പൊലീസ് നിഗമനം. സിപിഎം പ്രവര്‍ത്തകരാണ് പരുക്കേറ്റവരെന്നാണ് പറയുന്നത്.

Keywords: News, News-Malayalam-News, Kerala, Kerala-News, Kannur, Police intensified investigation to unravel mystery of Panoor blast.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.