Woman Found | ഫേസ്ബുക് പ്രണയത്തിൽ കുഞ്ഞുമായി വീടുവിട്ട യുവതിയെ കണ്ടെത്തി; കോടതിയിൽ നിന്ന് കാമുകനൊപ്പം പോയി

 


കണ്ണൂർ: (www.kvartha.com) ഫേസ്ബുകിലൂടെ പരിചയപ്പെട്ടതിന് ശേഷം പ്രണയത്തിലായ യുവാവിനൊപ്പം നാടുവിട്ട യുവതിയെയും അഞ്ചു വയസുള്ള കുട്ടിയെയും മയ്യിൽ പൊലീസ് മലപ്പുറം നിലമ്പൂർ വെച്ച് കണ്ടെത്തി. പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവതി കാമുകൻ മലപ്പുറം സ്വദേശി അജി എസ് നായരുടെ (27) കൂടെ സ്വന്തം ഇഷ്ടാനുസരണം പോയി.

Woman Found | ഫേസ്ബുക് പ്രണയത്തിൽ കുഞ്ഞുമായി വീടുവിട്ട യുവതിയെ കണ്ടെത്തി; കോടതിയിൽ നിന്ന് കാമുകനൊപ്പം പോയി

മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃ ഗൃഹത്തിൽ നിന്നാണ് 24 കാരി മകനുമായി ഇക്കഴിഞ്ഞ ഏപ്രിൽ 11 ന് യുവാവിനോടൊപ്പം വീടുവിട്ടത്. കടയിൽ നിന്നും സാധനം വാങ്ങണം എന്ന വ്യാജേന വീട്ടിൽ നിന്നും പുറത്തേക്ക് പോയ യുവതി തിരിച്ച് വന്നില്ലെന്ന് കാണിച്ച് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

കേസെടുത്ത പൊലീസ് സൈബർ സെലിൻ്റെ സഹായത്തോടെയാണ് കമിതാക്കളെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയത്. എന്നാൽ കോടതിയിൽ കാമുകനൊപ്പം കുഞ്ഞുമായി ജീവിക്കാനാണ് താൽപര്യമെന്നറിയിച്ച യുവതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിക്കുകയായിരുന്നു.

Keywords: Kannur-News, Kerala, Kerala-News, News, Police, Woman, Elop, Facebook, Court, Police Station,  Police nab woman who eloped with lover.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia