തൊടുപുഴ: കൊലക്കേസില്‍ പൊലീസിന്റെ ചോദ്യംചെയ്യലിനു ബുധനാഴ്ച ഹാജരാകാന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്ക് പോലീസ് നോട്ടീസ് അയച്ചു. രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണു കേസ്.
ബുധനാഴ്ച രാവിലെ 11ന് തൊടുപുഴ ഡിവൈഎസ്പി ഓഫിസില്‍ ഹാജരാകാനാണ് നോട്ടിസിലുള്ളത്. കേസ് അന്വേഷിക്കുന്ന പ്രത്യേസംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എറണാകുളം റേഞ്ച് ഐജി കെ. പത്മകുമാര്‍ ആണു നോട്ടിസ് അയച്ചത്. മണിയെ കൂടാതെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത മറ്റു നാലുപേരെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. ജില്ലയിലെ സിപിഎം എംഎല്‍എ, മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നിവരെയാണു ചോദ്യം ചെയ്യുകയെന്ന് അറിയുന്നു. ഇവരുടെ പേരുകള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
അതിനിടെ, ഞായറാഴ് നടക്കുന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ മണി രാജി പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. അഞ്ചു ദിവസമായി മാധ്യമങ്ങളില്‍ നിന്ന് അകന്നുകഴിയുന്ന മണി പോലീസില്‍ ഹാജരാകുന്നതിനു മുന്‍പു ഉച്ചയ്ക്കു ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തേക്കും. കമ്മിറ്റിയില്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കും. തൊടുപുഴയില്‍ പൊതുയോഗം വിളിക്കുന്നതിനും ആലോചനയുണ്ട്. മണിയെ ഒന്നില്‍ കൂടുതല്‍ തവണ ചോദ്യം ചെയ്യേണ്ടിവരുമെന്നു പൊലീസ് സൂചിപ്പിച്ചു. ഗൂഢാലോചന നടത്തിയതിനു വ്യക്തമായ തെളിവു ലഭിച്ചതിനെ തുടര്‍ന്നാണു മണിയെ ചോദ്യം ചെയ്യുന്നത്.

Keywords: Kerala, Thodupuzha, Notice, T.P Chandrasekhar Murder Case, M.M. Mani
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.