ബലിയിടാന്‍ പോയ വിദ്യാര്‍ഥിയോട് പിഴയായി 2000 രൂപ വാങ്ങിയിട്ട് 500 ന്റെ രസീത് നല്‍കിയ സംഭവം; പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

 



തിരുവനന്തപുരം: (www.kvartha.com 09.08.2021) ശ്രീകാര്യത്ത് ബലിയിടാന്‍ പോയ വിദ്യാര്‍ഥിയെ പിഴയടപ്പിച്ച പൊലീസിനെതിരെ നടപടി. സി പി ഒ അരുണ്‍ ശശിയെ സസ്‌പെന്‍ഡ് ചെയ്തു. സി ഐക്കെതിരെ അന്വേഷണത്തിനും കമീഷണര്‍ ഉത്തരവിട്ടു.

അമ്മയ്‌ക്കൊപ്പം ശ്രീകാര്യത്ത് തന്നെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോകുമ്പോഴാണ് പൊലീസ് നവീന്റെ കാര്‍ തടഞ്ഞത്. പിഴയായി 2000 രൂപ വാങ്ങിയിട്ട് 500 ന്റെ രസീത് നല്‍കിയെന്നായിരുന്നു ശ്രീകാര്യം സ്വദേശി നവീന്റെ പരാതി. 

ബലിയിടാന്‍ പോയ വിദ്യാര്‍ഥിയോട് പിഴയായി 2000 രൂപ വാങ്ങിയിട്ട് 500 ന്റെ രസീത് നല്‍കിയ സംഭവം; പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു


ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനുള്ള സൗകര്യമുണ്ടെന്നറിഞ്ഞ് നേരത്തെ ടോകണെടുത്താണ് ക്ഷേത്രത്തില്‍ പോയതെന്ന് നവീന്‍ പറഞ്ഞു. എന്നാല്‍, ഒരിക്കല്‍ പോലും സത്യവാങ്മൂലമുണ്ടോ എന്ന് പൊലീസ് ചോദിച്ചില്ലെന്നും പിഴയീടാക്കുകയായിരുന്നെന്നും നവീന്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ രസീതില്‍ എഴുതിയ പിഴവാണെന്നാണ് പൊലീസിന്റെ വിശദീകരണം. പിഴവ് മനസിലായതോടെ നവീനെ ഫോണില്‍ ബന്ധപ്പെട്ടെന്നും നവീന്‍ പ്രതികരിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

Keywords:  News, Kerala, State, Thiruvananthapuram, Student, Fine, Police, Punishment, Fine, Police, Police officer suspended for giving wrong fine receipt to student 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia