Negligence | സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ സഹപ്രവര്‍ത്തകന് പ്രാഥമിക പരിഗണന നല്‍കിയില്ലെന്ന് പരാതി; പാവറട്ടി എസ്ഐക്കെതിരെ നടപടി
● അമിതജോലി ഭാരമാണ് കുഴഞ്ഞുവീഴാന്‍ കാരണം.
● രക്തത്തിലെ ഗ്ലൂക്കോസ് നില കുറയുകയായിരുന്നു.
● എസ്എച്ച്ഒ സി പ്രേമാനന്ദകൃഷ്ണനാണ് ചുമതല.
തൃശ്ശൂര്‍: (KVARTHA) സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ സഹപ്രവര്‍ത്തകന് പ്രാഥമിക പരിഗണന നല്‍കിയില്ലെന്ന പരാതിയില്‍ പാവറട്ടി എസ്ഐക്കെതിരെ നടപടി. 35 വയസുകാരനായ സിവില്‍ പോലീസ് ഓഫീസര്‍ ഷഫീഖ് കുഴഞ്ഞുവീണപ്പോള്‍ കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും തയ്യാറാവാതെ ഇരുന്ന ഇന്‍സ്‌പെക്ടക്ക് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍.
എസ്എച്ച്ഒ കെ.ജി കൃഷ്ണകുമാറിനെ ജില്ലാ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ സ്ഥലംമാറ്റി. പോലീസുകാരന്‍ കണ്‍മുന്നില്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും കണ്ടഭാവം നടിച്ചില്ലെന്നാണ് പരാതി. ഫയലുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ഷഫീഖ്. അമിതജോലി ഭാരമാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.
തിങ്കളാഴ്ച ഒരു മണിയോടെയാണ് ഷെഫീക്ക്, എസ്എച്ച്ഒ ക്യാബിനില്‍ കുഴഞ്ഞുവീണത്. ഫയലുകള്‍ പരിശോധിക്കാനായി ഷെഫീക്കിനെ എസ്എച്ച്ഒ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടയാണ് ഷെഫീക്കിന് ദേഹാസ്വാസ്ഥ്യമുണ്ടായതും പെട്ടെന്ന് കുഴഞ്ഞുവീണതും.
എന്നാല്‍ സഹപ്രവര്‍ത്തകന്‍ വീഴുന്നതുകണ്ട് എസ്എച്ച്ഒ കസേരയില്‍ നിന്നെഴുന്നേറ്റില്ലെന്ന് മാത്രമല്ല, ഒന്ന് കാര്യം അന്വേഷിക്കാനോ ആശ്വസിപ്പിക്കാനോ പോലും തയ്യാറായില്ലെന്നാണ് വിവരം. തുടര്‍ന്ന് പുറത്തുനിന്നിരുന്ന എഎസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ ഓടിയെത്തിയാണ് ഷെഫീക്കിന് പ്രഥമശുശ്രൂഷ നല്‍കിയശേഷം പാവറട്ടിയിലെ ആശുപത്രിയില്‍ എത്തിച്ചത്. രക്തത്തിലെ ഗ്ലൂക്കോസ് നില കുറഞ്ഞതാണ് ഷെഫീക്ക് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് പറയുന്നു.
ഈ സംഭവങ്ങള്‍ എസ്എച്ച്ഒയുടെ ക്യാബിനിലെ സിസിടിവി ക്യാമറ വഴി സിറ്റി പോലീസ് കമ്മീഷണര്‍ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച്, വീഴ്ച്ച മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് കെ.ജി. കൃഷ്ണകുമാറിനെ ചുമതലകളില്‍നിന്ന് താത്കാലികമായി നീക്കുകയും സ്ഥലംമാറ്റുകയും ചെയ്തത്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ സി പ്രേമാനന്ദകൃഷ്ണനാണ് പാവറട്ടി സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ചുമതല താത്കാലികമായി നല്‍കിയിട്ടുള്ളത്.
#KeralaPolice, #policemisconduct, #negligence, #suspension, #firstaid, #health