Suspended | അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന രീതിയില്‍ വാട്‌സാപ് സന്ദേശം അയച്ചെന്ന് പരാതി; പൊലീസുകാരന് സസ്‌പെന്‍ഷന്‍
Oct 2, 2022, 20:11 IST
തിരുവനന്തപുരം: (www.kvartha.com) അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന രീതിയില്‍ വാട്‌സ് ആപ് സന്ദേശമയച്ചെന്ന പരാതിയില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനും മെഡികല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ ഉറൂബിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിറ്റി പൊലീസ് കമിഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെടുത്തത്.
ഉറൂബ് അംഗമായ പോത്തന്‍കോടുള്ള ഒരു സ്‌കൂളിന്റെ പിടിഎ ഗ്രൂപിലാണ് കോടിയേരി ബാലകൃഷ്ണനെ 'കൊലപാതകി' എന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ടത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രടറി ഉറൂബിനെതിരെ ഡിജിപിക്ക് പരാതി നല്‍കി. നടപടി ആവശ്യപ്പെട്ട് സിപിഎം പൊലീസ് സ്റ്റേഷനും ഉപരോധിച്ചിരുന്നു.
Keywords: Police officer suspended for a WhatsApp post against Kodiyeri Balakrishnan, Thiruvananthapuram, News, Police, Suspension, Message, Social Media, Kodiyeri Balakrishnan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.