Criminal Cops | ക്രിമിനല്‍ കേസ് പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍കാര്‍ നീക്കം; പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ 85 പേര്‍

 



തിരുവനന്തപുരം: (www.kvartha.com) കാക്കിക്കുള്ളിലെ ക്രിമിനലുകളെ പിരിച്ചുവിടാനുള്ള നീക്കവുമായി സര്‍കാര്‍. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളായ സംസ്ഥാനത്തെ പൊലീസുദ്യോഗസ്ഥരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ല തലങ്ങളിലും തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.

ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് മുന്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനു ബലാത്സംഗ കേസില്‍ പ്രതിയായതോടെയാണ് കാക്കിക്കുള്ളിലെ ക്രിമിനലുകളെ കുറിച്ച് വീണ്ടും വിവാദങ്ങള്‍ ഉയര്‍ന്നത്. പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ 85 പേരാണുള്ളത്. ഇതില്‍ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

ക്രിമിനല്‍ കേസില്‍ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തില്‍ ജോലിയില്‍ തിരിച്ച് കയറുന്നവര്‍ മുതല്‍ വകുപ്പ് തല നടപടികള്‍ മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടുന്നവര്‍ വരെ പൊലീസില്‍ പതിവാണെന്നാണ് ആക്ഷേപം. ഇതൊഴിവാക്കാന്‍ സിഐ മുതല്‍ എസ്പിമാര്‍ വരെയുള്ളവരുടെ സര്‍വീസ് ച
Criminal Cops | ക്രിമിനല്‍ കേസ് പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍കാര്‍ നീക്കം; പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ 85 പേര്‍

രിത്രം പൊലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ല പൊലീസ് മേധാവിമാരും പരിശോധിക്കും. 


ഇതിന്റെ ഭാഗമായി, ഇടുക്കിയില്‍ മാങ്ങ മോഷ്ടിച്ച പൊലീസുകാരനേയും എറണാകുളം റൂറലില്‍ സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരനേയും പിരിച്ചുവിടാന്‍ ജില്ല പൊലീസ് മേധാവിമാര്‍ നടപടി തുടങ്ങി. 

കൂടാതെ, ബലാത്സംഗം, മോഷണം, ലഹരികേസ്, ക്വടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചവരും നിരവധി കേസില്‍ അന്വേഷണം നേരിടുന്നതുമായ പൊലീസുകാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഡിജിപി, സര്‍കാരിനോട് ശുപാര്‍ശ ചെയ്യാനാണ് തീരുമാനം.

Keywords:  News,Kerala,State,Thiruvananthapuram,Government,Police,DGP,Top-Headlines,Punishment,Job, Police officers who are accused criminal case may be dismissed




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia