അനധികൃത ചിട്ടിക്കമ്പനികളില്‍ റെയ്ഡ്; കോടികളുടെ പണമിടപാട് കണ്ടെത്തി
Nov 29, 2012, 12:02 IST
കോഴിക്കോട്: അനധികൃത ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ബുധനാഴ്ച കോഴിക്കോട് നഗരത്തിലെ രണ്ട് സ്ഥാപനങ്ങളില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ അനധികൃത കുറികളുടെ രേഖകള്‍ കണ്ടെത്തി. എരഞ്ഞിപ്പാലത്തെ ധനകോടി ചിറ്റ് ഫണ്ട്സ്, നടക്കാവിലെ മാരുതി ചിറ്റ് ഫണ്ട്സ് എന്നിവിടങ്ങളിലാണ് ക്രൈബ്രാഞ്ച് എസ്.പി പി.എ. വത്സന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
ചൊവ്വാഴ്ച നഗരത്തിലെ അഞ്ച് ചിട്ടിക്കമ്പനികളില്‍ റെയ്ഡ് ചെയ്ത് ക്രൈംബ്രാഞ്ച് കോടികളുടെ അനധികൃത പണമിടപാട് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ചയും റെയ്ഡ് തുടര്‍ന്നത്. ധനകോടി, മാരുതി ചിട്ടിക്കമ്പനികളില്‍ നിയമവിരുദ്ധമായി പത്തോളം പുതിയ ചിട്ടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് റെയ്ഡില്‍ കണ്ടെത്തി.
സ്വകാര്യ ചിട്ടിക്കമ്പനിയായ മാരുതിക്ക് കേരളത്തില്‍ 76 ശാഖകളുണ്ട്. കോടഞ്ചേരി സ്വദേശിയും കല്പറ്റയില് താമസക്കാരനുമായ ഗോകുലം ഹൗസില്‍ സുനില്‍കുമാറാണ് മാരുതി ചിട്ടിക്കമ്പനികള്‍ നടത്തുന്നത്. അതിന്റെ എം.ഡി.യും സുനില്‍കുമാറാണ്. കോഴിക്കോട് ജില്ലയില്‍ നടക്കാവിനു പുറമെ മീഞ്ചന്ത, താമരശ്ശേരി, കക്കോടി, നരിക്കുനി എന്നിവിടങ്ങളിലും മാരുതിക്ക് ശാഖകളുണ്ട്. എല്ലാ ശാഖകളിലും അനധികൃത ചിട്ടികള്‍ നടത്തുന്നതിന്റെ രേഖകള്‍ പരിശോധനയില്‍ കണ്ടെത്തി. നടക്കാവ് ശാഖയില്‍ മാത്രം 500ല്‍പരം പേര് അനധികൃത ചിട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്.
സിനിമാ നടന് മുകേഷ് ബ്രാന്‍ഡ് അംബാസഡറായ ധനകോടി ചിറ്റ്സിന് കേരളത്തില്‍ 25 ശാഖകളുണ്ട്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയാണ് ഇതിന്റെ ആസ്ഥാനം. ബത്തേരി സ്വദേശി യോഹന്നാന്റെ ഉടമസ്ഥതയിലുള്ളതാണ് ധനകോടി. എരഞ്ഞിപ്പാലത്തെ ശാഖയില്‍ മാത്രം പുതിയ 16 ചിട്ടികളാണുള്ളത്. മൊത്തം ചിട്ടിസംഖ്യ കോടികള്‍ വരും. രണ്ട് സ്ഥാപനങ്ങളില്‍നിന്നും ചിട്ടി രജിസ്റ്റര്‍, പാസ്ബുക്കിന്റെ കോപ്പി, പണം സ്വീകരിച്ച രസീത്, കമ്പ്യൂട്ടര്‍ പ്രിന്ററുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ക്രൈബ്രാഞ്ച് നടപടി തുടങ്ങി.
2012 മേയ് ഒന്നിന് കേരളത്തില്‍ നിലവില്‍ വന്ന 1982ലെ കേന്ദ്ര ചിറ്റ് ഫണ്ട്സ് നിയമം ലംഘിച്ച് കുറികള്‍ നടത്തിയതിനാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഊര്‍ജിതമാക്കിയത്. 2012 മെയ് ഒന്നു മുതല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ സംസ്ഥാനത്ത് ചിട്ടി നടത്താന്‍ അനുവാദമുള്ളൂ. സല തുകയുടെ പകുതി ട്രഷറിയില്‍ കെട്ടിവെക്കണമെന്നും ബാക്കി പകുതിക്ക് ബാങ്ക് ഗാരന്റി വെക്കണമെന്നുമുള്ള വ്യവസ്ഥ ലംഘിച്ചതിനാണ് നടപടി

.
ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി എല്‍. സുരേന്ദ്രന്, സി.ഐ പ്രദീപന്, എസ്.ഐമാരായ ഹരിദാസന്, മോഹനന്, ഉണ്ണികൃഷ്ണന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേന്ദ്രരാജു എന്നിവരുടെ നേതൃത്വത്തിലാണ് ചിട്ടി കമ്പനികളില്‍ റെയ്ഡ്നടത്തിയത്. വരും ദിവസങ്ങളിലും റെയ്ഡ് ശക്തിപ്പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Keywords: Police, Raid, Company, Crime Branch, Kozhikode, Film, Finance, Actor, Mukesh, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.