POCSO Case | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക വേഴ്ചയിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ രണ്ടാനച്ഛനെതിരെ പോക്സോ കേസെടുത്തു
Aug 19, 2023, 16:33 IST
കണ്ണൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ രണ്ടാനച്ഛനെതിരെ പോക്സോ കേസെടുത്തു. പഴയങ്ങാടി പൊലീസ് സ്റ്റേഷന് പരിധിയിലെ നാല്പതു വയസുകാരനെതിരെയാണ് പോക്സോ ചുമത്തി പഴയങ്ങാടി പൊലീസ് കേസെടുത്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കഴിഞ്ഞ ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേഷന് പരിധിയിലെ പതിനഞ്ചുവയസുകാരിയെയാണ് ഇയാള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചത്. രണ്ടാനച്ഛന്റെ ശല്യം സഹിക്കാനാവാതെ കുട്ടി മറ്റുബന്ധുക്കളോടും മാതാവിനോടും വിവരം പറയുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു.
പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് പൊലീസ് നാല്പതുകാരനെതിരെ കേസെടുത്തത്. കേസെടുത്തതിനു ശേഷം കുറ്റാരോപിതന് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്.

Keywords: Police register case against youth under POCSO Act, Kannur, News, POCSO Act, Molestation Attempt, Complaint, Police, Minor Girl, Child Line, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.