Allegation | രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കലാപക്കുറ്റത്തിന് കേസെടുത്ത് പൊലീസ്; കസ്റ്റഡിയില്‍ മര്‍ദിച്ചെന്നും സുഹൃത്ത് ചോരതുപ്പിയെന്നും പെണ്‍കുട്ടി
Dec 14, 2022, 13:21 IST
തിരുവനന്തപുരം: (www.kvartha.com) രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്‌കെ) പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കലാപക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള്‍ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. കസ്റ്റഡിയിലെടുത്ത തങ്ങളെ പൊലീസ് മര്‍ദിച്ചെന്നും മര്‍ദനത്തില്‍ ഒപ്പം കസ്റ്റഡിയിലായ നവീന്‍ കിഷോര്‍ ചോര തുപ്പിയെന്നും നിഹാരിക എന്ന പെണ്‍കുട്ടി വെളിപ്പെടുത്തി.
കേസെടുക്കില്ലെന്ന ഐഎഫ്എഫ്‌കെ അധികൃതരുടെ ഉറപ്പും ലംഘിക്കപ്പെട്ടെന്നു പെണ്‍കുട്ടി ആരോപിച്ചു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയുടെ റിസര്‍വേഷനെച്ചൊല്ലിയായിരുന്നു പ്രതിഷേധം.
റിസര്‍വ് ചെയ്തിട്ടും ചിത്രം കാണാനാവാത്തതിനെ തുടര്‍ന്ന് തിയേറ്ററില്‍ ബഹളം വയ്ക്കുകയായിരുന്നു. മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ടാഗോര്‍ തിയറ്ററില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കായിരുന്നു. രാവിലെ 11 മുതല്‍ തന്നെ ചിത്രം കാണാനായി നീണ്ട നിര തന്നെ എത്തിയിരുന്നു. റിസര്‍വ് ചെയ്യാത്തവരും സീറ്റു ലഭിക്കുമെന്ന പ്രതീക്ഷയില്‍ തിയറ്ററിനു മുന്നിലെത്തിയിരുന്നു.
ബഹളവും ഉന്തും തള്ളുമായതോടെ പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ ചലച്ചിത്രമേളയുടെ വേദിയിലെ പൊലീസ് രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡെലിഗേറ്റുകള്‍ മുദ്രാവാക്യം മുഴക്കി. പ്രതിഷേധിച്ചവരെ ബലം പ്രയോഗിച്ചാണ് പൊലീസ് തിയറ്റര്‍ പരിസരത്തു നിന്നു നീക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Keywords: Police registered case against students in IFFK protest, Thiruvananthapuram, Police, Allegation, Protection, Custody, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.