Booked | 'കീഴ് പ്പളളിയിലെ ജനവാസകേന്ദ്രത്തില്‍ യന്ത്രത്തോക്കുമായി പ്രകടനം നടത്തിയ മാവോയിസ്റ്റുകള്‍ക്കെതിരെ പൊലീസ് യു എ പി എ ചുമത്തി കേസെടുത്തു'
Aug 12, 2023, 20:49 IST
ഇരിട്ടി: (www.kvartha.com) കീഴ് പ്പളളിക്കടുത്ത് വിയറ്റ് നാമില്‍ മാവോയിസ്റ്റുകള്‍ യന്ത്രത്തോക്കുകളേന്തി പ്രകടനം നടത്തുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്തെന്ന സംഭവത്തില്‍ ചിലരെ തിരിച്ചറിഞ്ഞതായി പൊലീസ്. പതിനൊന്നംഗ സംഘത്തിലെ ഏഴുപേരെയാണ് തിരിച്ചറിഞ്ഞത്. സിപി മൊയ്തീന്റെ നേതൃത്വത്തിലുളള സംഘമാണ് ഇവിടെയെത്തിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഇവര്‍ക്കെതിരെ യു എ പി എ പ്രകാരം ആറളം പൊലീസ് കേസെടുത്തിട്ടുണ്ട്. പതിനൊന്നസംഘമാണ് തോക്കുകള്‍ ഉള്‍പെടെയുളള ആയുധവുമായി വിയറ്റ് നാമിലെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഭരിക്കുന്ന സര്‍കാരുകള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയ സംഘം സിപിഐ മാവോയിസ്റ്റ് കബനി ഏരിയാ സമിതി എന്നെഴുതിയിരിക്കുന്ന പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിട്ടുണ്ട്.
ഇതില്‍ ആറളം ഫാം തൊഴിലാളി പ്രശ്നമാണ് പരാമര്‍ശിക്കുന്നത്. ആറളം ഫാം തൊഴിലാളികള്‍ അടിമകളല്ല, ഉടമകളാണ്. ആറളം ഫാം തൊഴില്‍ ഒത്തുതീര്‍പ്പാക്കുന്നതില്‍ ട്രേഡ് യൂനിയന്റെ വഞ്ചന തിരിച്ചറിയുക, എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്. ഒരുമണിക്കൂറോളം ടൗണില്‍ ചിലവഴിച്ചതിനു ശേഷമാണ് സംഘം വനത്തിലേക്ക് മടങ്ങിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.
സംഭവത്തില്‍ ഇരിട്ടി എ എസ് പി തപോഷ് ബസുമദാരിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ മുതല്‍ അന്വേഷണമാരംഭിച്ചു. മൂന്ന് സ്ത്രീകള്‍ ഉള്‍പെടെ പതിനൊന്നംഗ മാവോയിസ്റ്റുകളാണ് വെളളിയാഴ്ച വൈകുന്നേരം വിയറ്റ് നാമിലെത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവരില്‍ രണ്ടു പേരുടെ കയ്യില്‍ നാടന്‍ തോക്കുകളും മറ്റുളളവരുടെ കയ്യില്‍ യന്ത്രത്തോക്കുകളും ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വെളളിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് ഇവര്‍ തിരിച്ചു പോയത്. ഇവിടെയുണ്ടായിരുന്ന അബ്ദുര്‍ റഹ്മാന്റെ കടയില്‍ നിന്നും ആയിരം രൂപയുടെ പലവ്യഞ്ജന സാധനങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടന്ന് മാവോയിസ്റ്റുകളെ കണ്ടെത്താനായി എ എസ് പിയുടെ നേതൃത്വത്തില്‍ പൊലീസും തണ്ടര്‍ ബോള്ടും വനമേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല.
ഇവര്‍ക്കെതിരെ യു എ പി എ പ്രകാരം ആറളം പൊലീസ് കേസെടുത്തിട്ടുണ്ട്. പതിനൊന്നസംഘമാണ് തോക്കുകള്‍ ഉള്‍പെടെയുളള ആയുധവുമായി വിയറ്റ് നാമിലെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഭരിക്കുന്ന സര്‍കാരുകള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയ സംഘം സിപിഐ മാവോയിസ്റ്റ് കബനി ഏരിയാ സമിതി എന്നെഴുതിയിരിക്കുന്ന പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിട്ടുണ്ട്.
ഇതില്‍ ആറളം ഫാം തൊഴിലാളി പ്രശ്നമാണ് പരാമര്‍ശിക്കുന്നത്. ആറളം ഫാം തൊഴിലാളികള്‍ അടിമകളല്ല, ഉടമകളാണ്. ആറളം ഫാം തൊഴില്‍ ഒത്തുതീര്‍പ്പാക്കുന്നതില്‍ ട്രേഡ് യൂനിയന്റെ വഞ്ചന തിരിച്ചറിയുക, എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്. ഒരുമണിക്കൂറോളം ടൗണില്‍ ചിലവഴിച്ചതിനു ശേഷമാണ് സംഘം വനത്തിലേക്ക് മടങ്ങിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.
സംഭവത്തില്‍ ഇരിട്ടി എ എസ് പി തപോഷ് ബസുമദാരിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ മുതല്‍ അന്വേഷണമാരംഭിച്ചു. മൂന്ന് സ്ത്രീകള്‍ ഉള്‍പെടെ പതിനൊന്നംഗ മാവോയിസ്റ്റുകളാണ് വെളളിയാഴ്ച വൈകുന്നേരം വിയറ്റ് നാമിലെത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവരില്‍ രണ്ടു പേരുടെ കയ്യില്‍ നാടന്‍ തോക്കുകളും മറ്റുളളവരുടെ കയ്യില്‍ യന്ത്രത്തോക്കുകളും ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Keywords: Police registered a case under UAPA against Maoists who staged a demonstration with machine gun in residential area of Keezhpally, Kannur, News, Police, Maoists, UAPA, Probe, Gun, Women, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.