Robbery CCTV | കണ്ണൂര്‍ നഗരത്തിലെ മരുന്ന് മൊത്തവിതരണസ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കളുടെ സി സി ടി വി ദൃശ്യം പൊലീസ് പുറത്തുവിട്ടു

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ നഗരത്തിലെ ഫോര്‍ട് റോഡില്‍ മൊത്തമരുന്ന് വിതരണ സ്ഥാപനമായ കാനനൂര്‍ ഡ്രഗ്സിന്റെ ചുമര്‍ തുരന്നും ഷട്ടര്‍ തകര്‍ത്തും അകത്തു കയറി ഓഫീസിലെ മേശവലിപ്പിലുണ്ടായ ഒന്നേമുക്കാല്‍ ലക്ഷത്തിലധികം രൂപ കൊളളയടിച്ചുവെന്ന കേസിലെ പ്രതികളെ കുറിച്ചുളള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇവരുടെ സി സി ടി വി ദൃശ്യം പുറത്തുവിട്ടിട്ടുണ്ട്.

കടുംനീല നിറത്തിലുളള വസ്ത്രമണിഞ്ഞ രണ്ടു ഇതരസംസ്ഥാനക്കാരാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇവര്‍ കടയിലേക്ക് കയറുന്നതിന്റെ സി സി ടി വി ദൃശ്യം കണ്ണൂര്‍ ടൗണ്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഒരേ നിറത്തിലുളള ഷര്‍ടും പാന്റ് സുമണിഞ്ഞ അറുപതു വയസിനു മുകളിലുളളവരാണ് കവര്‍ച നടത്തിയത്. ജനുവരി പതിനാറിന് രാത്രി എട്ടുമണിയോടെയാണ് ഫോര്‍ട് റോഡിലുളള പ്ലാറ്റിനം സെന്ററിലെ മരുന്ന് മൊത്തവിതരണ സ്ഥാപനമായ കാനനൂര്‍ ഡ്രഗ് സെന്ററിന്റെ പിന്‍വശത്തെ ചുമര്‍ തുരന്ന് 1,84000 രൂപ കവര്‍ന്നത്.

Robbery CCTV | കണ്ണൂര്‍ നഗരത്തിലെ മരുന്ന് മൊത്തവിതരണസ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കളുടെ സി സി ടി വി ദൃശ്യം പൊലീസ് പുറത്തുവിട്ടു


സംഘത്തിലെ ഒരാള്‍ ഹിന്ദിയിലും രണ്ടാമത്തെയാള്‍ തമിഴിലുമാണ് സംസാരിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയ ദൃശ്യങ്ങളില്‍ വ്യക്തമാണ്. മോഷണത്തിനുപയോഗിച്ച സ്‌ക്രൂ ഡ്രൈവറും ഉളിയും കണ്ണൂര്‍ നഗരത്തിലെ ഏതോ കടയില്‍ നിന്നുതന്നെ വാങ്ങിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സ്ഥാപനത്തിന്റെ പുറകുവശത്തെ ചുമര്‍ തുരന്ന് ബോക്സ് തളളി മാറ്റി നിലത്തിട്ട് അകത്തുകയറിയാണ് മോഷണം നടത്തിയത്. സ്ഥാപനത്തിന്റെ ഓഫീസിലെ മേശവലിപ്പു കുത്തിതുറന്നാണ് അതിനുളളില്‍ സൂക്ഷിച്ച ഒരു ദിവസത്തെ കലക്ഷന്‍ തുക കവര്‍ന്നത്.

Keywords: Police released CCTV footage of robbers, Kannur, News, CCTV, Robbers, Police, Accused, Probe, Medical Shop, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia