Farzeen Majeed | മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സിന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പൊലീസ് റിപോര്‍ട്

 


മുന്നൂര്‍: (www.kvartha.com) സ്വപ്ന സുരേഷ് സ്വര്‍ണകടത്ത് ആരോപണമുന്നയിച്ച വിഷയത്തില്‍ രാജി ആവശ്യപെട്ട് മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോ റിപോര്‍ട് നല്‍കി. ഫര്‍സീന്‍ സ്ഥിരം കുറ്റവാളിയാണെന്ന് സിറ്റി പൊലീസ് കമിഷണര്‍ ഡിഐജിക്ക് നല്‍കിയ റിപോര്‍ടില്‍ പറയുന്നു.

Farzeen Majeed | മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സിന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പൊലീസ് റിപോര്‍ട്

മട്ടന്നൂര്‍ യൂത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ ഫര്‍സീന്‍ മജീദിന്റെ പേരില്‍ 15 കേസുകള്‍ ഉണ്ടെന്നും ഇതില്‍ നാലിലധികം കേസുകള്‍ കാപ്പയുടെ പരിധിയില്‍ വരുന്നതാണെന്നും പൊലീസ് പറയുന്നു. ഇയാള്‍ കണ്ണൂരില്‍ തുടരുന്നത് ക്രമസമാധാന പ്രശ്നത്തിന് കാരണമാകും. ഈ സാഹചര്യത്തില്‍ ഫര്‍സീനെ ജില്ലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന റിപോര്‍ടാണ് സിറ്റി പൊലീസ് കമിഷണര്‍ ആര്‍ ഇളങ്കോ ഡിഐജി രാഹുല്‍ ആര്‍ നായര്‍ക്ക് നല്‍കിയത്.

ഇത് സംബന്ധിച്ചുള്ള കാരണം കാണിക്കല്‍ നോടിസ് ഫര്‍സീന്‍ മജീദിന് നല്‍കിയതായി പൊലീസ് പറഞ്ഞു. ഫര്‍സീന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും ഉത്തരവ് ഇറക്കുക. അതേസമയം നോടിസ് ലഭിച്ചിട്ടില്ലെന്നും ഡിഐജിയുടെ മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദേശം ലഭിച്ചതായും ഫര്‍സീന്‍ പറഞ്ഞു. കാപ്പ ചുമത്താനുളള തീരുമാനത്തെ നിയമപരമായി നേരിടുമെന്നും ഫര്‍സീന്‍ പറഞ്ഞു.

പിണറായി വിജയന്‍ സര്‍കാര്‍ പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയപരമായി വേട്ടയാടാന്‍ ശ്രമിക്കുകയാണ്. നേരത്തെ താന്‍ 19 കേസുകളില്‍ പ്രതിയാണെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് 15 കേസുകളില്‍ പ്രതിയാണെന്നാണ്. ആദ്യം താന്‍ എത്ര കേസില്‍ പ്രതിയാണെന്ന് മുഖ്യമന്ത്രി തന്നെ പൊലീസിനോട് ചോദിച്ചു മനസിലാക്കട്ടെയെന്ന് ഫര്‍സീന്‍ പറഞ്ഞു.

ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്തി ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് യുത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പ്രസ്താവിച്ചു. ഫര്‍സീന്‍ എന്ന പേരാണ് പിണറായിക്ക് പ്രശ്‌നം. അലന്‍ - താഹ എന്ന പേരും നേരത്തെ പിണറായിക്ക് പ്രശ്‌നമായിരുന്നു. സിദ്ദിഖ് കാപ്പന്‍ എന്ന പേര് യോഗിക്ക് പ്രശ്‌നമായതു പോലെയാണ് ഇതെന്നും റിജില്‍ മാക്കുറ്റി ചുണ്ടിക്കാട്ടി.

Keywords: Police report to impose Kappa against Farzeen Majeed who protested against the Chief Minister on the plane, Kannur, News, Protest, Politics, Youth Congress, Chief Minister, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia