പോലീസ് തലപ്പത്തുവീണ്ടും അഴിച്ചുപണി; എസ്പിമാര്‍ക്ക് സ്ഥലമാറ്റം

 


തിരുവനന്തപുരം: (www.kvartha.com 23.06.2016) എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പോലീസ് തലപ്പത്തു വീണ്ടും അഴിച്ചുപണി. കൊല്ലം സിറ്റി പോലീസ് കമ്മിഷണറായിരുന്ന പി.പ്രകാശിനെ പോലീസ് ട്രെയ്‌നിങ് കോളജ് പ്രിന്‍സിപ്പലായി നിയമിച്ചതുള്‍പ്പെടെ എസ്പിമാര്‍ക്കാണ് മാറ്റം.

എസ്പിമാരുടെ പേരും മാറിയ സ്ഥലവും. ജി.സോമശേഖരന്‍-പോലീസ് സ്‌പെഷല്‍ സെല്‍, കെ.വിജയന്‍- പാലക്കാട് എസ്പി, കെ.വി.ജോസഫ്- പോലീസ് അക്കാദമി അസി. ഡയറക്ടര്‍, ടി.നാരായണന്‍- വിജിലന്‍സ് എറണാകുളം റേഞ്ച്, ജേക്കബ് ജോബ്- ക്രൈംബ്രാഞ്ച്, വി.ഗോപാല്‍കൃഷ്ണന്‍- പോലീസ് ആസ്ഥാനം, കെ.ജി.സൈമണ്‍ ക്രൈംബ്രാഞ്ച് കോട്ടയം, പോലീസ് ആസ്ഥാനം, സി.പി.ഗോപകുമാര്‍- ക്രൈംബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച്, തോമസ് ജോളി ചെറിയാന്‍- ക്രൈംബ്രാഞ്ച് തിരുവനന്തപുരം, എന്‍.കെ.പുഷ്‌കരന്‍-ക്രൈംബ്രാഞ്ച് തൃശൂര്‍, പി.അശോക് കുമാര്‍- പബ്ലിക് ഗ്രീവന്‍സസ്, പോലീസ് ആസ്ഥാനം, രാഹുല്‍ ആര്‍.നായര്‍- പോലീസ് ആസ്ഥാനം, പി.എ.വല്‍സലന്‍- എംഎസ്പി കമന്‍ഡാന്റ്, കെ.കെ.ബാലചന്ദ്രന്‍- തിരുവനന്തപുരം ക്രൈംബ്രാഞ്ച്, കലിരാജ് മഹേഷ്‌കുമാര്‍- പോലീസ് ആസ്ഥാനം, ജെ.ജയന്ത്- കംപ്യൂട്ടര്‍ സെല്‍, മുഹമ്മദ് ഷബീര്‍- എന്‍ആര്‍ഐ സെല്‍.

നോണ്‍ ഐപിഎസ് എസ്പിമാരായ തമ്പി എസ്.ദുര്‍ഗാദത്ത്- ശ്രീപത്മനാഭസ്വാമി ക്ഷേത്രം സെക്യൂരിറ്റി വിഭാഗം, എ.ആര്‍.പ്രേംകുമാര്‍- കൊച്ചി സിറ്റി ക്രൈം ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍, ഇ.കെ.സാബു- വിജിലന്‍സ് എസ്ആര്‍ടി, കെ.രാജേന്ദ്രന്‍- പൊലീസ് ആസ്ഥാനം എന്നിവിടേക്കും സ്ഥലം മാറ്റി.
പോലീസ് തലപ്പത്തുവീണ്ടും അഴിച്ചുപണി; എസ്പിമാര്‍ക്ക് സ്ഥലമാറ്റം

Keywords: SP, DYSP, Police, LDF, Goverment, Thiruvananthapuram, Kerala, Chief Minister, Pinarayi vijayan, Reshuffle,  Police Training College. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia