Found Dead | ജീവനൊടുക്കുന്നതിന് മുമ്പ് ശ്രീജ സ്റ്റേഷനില്‍ വിളിച്ച് 'ഞങ്ങള്‍ മരിക്കാന്‍ പോകുന്നു' എന്ന് വിളിച്ചുപറഞ്ഞിരുന്നുവെന്ന് പൊലീസ്
May 24, 2023, 18:16 IST
ചെറുപുഴ: (www.kvartha.com) പാടിയോട്ടുചാലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പൊലീസ്. മരണത്തിന് തൊട്ടുമുന്‍പ് ശ്രീജ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് തങ്ങള്‍ മരിക്കാന്‍ പോവുകയാണെന്ന കാര്യം അറിയിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പൊലീസ് എത്തിയപ്പോഴേക്കും അഞ്ചു പേരും മരിച്ചിരുന്നു.
ഞങ്ങള്‍ മരിക്കാന്‍ പോവുകയാണെന്നാണ് ശ്രീജ സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തേക്കു കുതിച്ചു. ഇതിനിടെ പൊലീസ് സമീപവാസികളേയും വിവരം അറിയിച്ചിരുന്നു. എന്നാല്‍ എല്ലാവരും എത്തുമ്പോഴേക്കും അഞ്ചു പേരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ചംഗ കുടുംബത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് അയല്‍വാസികള്‍. തങ്ങളുടെ വീട്ടില്‍ കളിക്കാനെത്തിയിരുന്ന മൂന്നു കുട്ടികളെ മരിച്ച നിലയില്‍ കണ്ടതോടെ അവര്‍ക്ക് തേങ്ങലടക്കാന്‍ കഴിഞ്ഞില്ല.
ബുധനാഴ്ച പുലര്‍ചെ അഞ്ചുമണിയോടെയാണ് കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു കുട്ടികളെ കൊന്നശേഷം യുവതിയും രണ്ടാം ഭര്‍ത്താവും ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക വിവരം. പെരിങ്ങോം പഞ്ചായതിലെ പാടിയോട്ടുചാല്‍ വാച്ചാലില്‍ മുളപ്രവീട്ടില്‍ ഷാജി (40), നകുടിയില്‍ ശ്രീജ (38), ശ്രീജയുടെ മക്കളായ സൂരജ് (12), സുബിന്‍ (8), സുരഭി (6) എന്നിവരാണ് മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ശ്രീജയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് ഷാജി. ശ്രീജയുടെയും ഷാജിയുടെയും രണ്ടാം വിവാഹമാണിത്. അടുപ്പത്തിലായിരുന്ന ഇരുവരും ഒരാഴ്ച മുന്‍പാണ് വിവാഹിതരായത്. ആദ്യഭര്‍ത്താവ് സുനിലിന്റെയും ശ്രീജയുടേയും പേരിലുള്ള വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ആദ്യഭര്‍ത്താവ് മറ്റൊരിടത്തായിരുന്നു താമസം.

ഇതിനിടെയായിരുന്നു അഞ്ചുപേരുടെയും മരണം. മരിച്ച മൂന്നുകുട്ടികളും ശ്രീജയുടെ ആദ്യബന്ധത്തിലുള്ളതാണ്. ഷാജിയുടെ ആദ്യവിവാഹത്തിലും രണ്ട് കുട്ടികളുണ്ട്. ശ്രീജ ഗര്‍ഭിണിയായിരുന്നുവെന്നും വിവരമുണ്ട്.
Keywords: Police says Sreeja called station before Five of her family's death, News, Dead Body, Police, Phone Call, Children, Natives, Marriage, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.