സുധീഷിനെ അക്രമികള്‍ക്ക് ഉറ്റുകൊടുത്തത് ഭാര്യാ സഹോദരനെന്ന് പൊലീസ്
Dec 13, 2021, 17:27 IST
തിരുവനന്തപുരം: (www.kvartha.com 13.12.2021) സുധീഷിനെ അക്രമികള്‍ക്ക് ഉറ്റുകൊടുത്തത് ഭാര്യാ സഹോദരനെന്ന് പൊലീസ്. പോത്തന്‍കോട് കൊലപാതക കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ അമ്മയെ പടക്കം എറിഞ്ഞതിലെ വിരോധമാണ് ഊരുകോണം ലക്ഷംവീട് കോളനിയില്‍ സുധീഷിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് വിവരിക്കുന്നത് ഇങ്ങനെ:
കൊല്ലപ്പെട്ട സുധീഷ് ഈ മാസം ആറാം തീയതിയാണ് ഊരുപൊയ്ക മങ്കാട്ടുമൂലയില്‍വച്ച് സുധീഷ് ഉണ്ണിയുടെ അമ്മയെ പടക്കം എറിഞ്ഞത്. പ്രദേശവാസികളായ വിഷ്ണു, അഖില്‍ എന്നിവരെ വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്തു.
ഈ കേസില്‍ സുധീഷിന്റെ സഹോദരനടക്കമുള്ള മറ്റു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ സുധീഷ് ഒളിവിലായിരുന്നു. ഒളിവില്‍ കഴിമ്പോഴാണ് എതിരാളികളുടെ വെട്ടേറ്റ് സുധീഷ് കൊല്ലപ്പെട്ടത്. പോത്തന്‍കോട് കൊലപാതകക്കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷും മൂന്നാം പ്രതി ശ്യാമുമാണ്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യയുടെ സഹോദരനാണ് ശ്യാം. മങ്കാട്ടുമൂലയിലെ സംഘര്‍ഷ ദിവസം സുധീഷ്, ശ്യാമിനെ മര്‍ദിച്ചിരുന്നതായി പൊലീസ് പറയുന്നു.
സുധീഷിനെ കൊല്ലാനായി അക്രമികള്‍ക്കു കാണിച്ചു കൊടുത്തതു ഭാര്യാ സഹോദരന് ശ്യാം ആണെന്നാണു സൂചന. ലഹരി ഇടപാടിലെ തര്‍ക്കവും മുന്‍ അക്രമങ്ങളിലെ വൈരാഗ്യവും കൊലയ്ക്കു കാരണമായെന്നു പൊലീസ് കണ്ടെത്തി. ലഹരി ഇടപാടിലെ തര്‍ക്കത്തില്‍ ശ്യാമിനെ നേരത്തേ മര്‍ദിച്ചതിലെ വൈരാഗ്യമായിരുന്നു ചതിക്ക് കാരണം. കൊലയുടെ കാരണവും പ്രതികള്‍ ആരൊക്കെയെന്നും വ്യക്തമായിട്ടും മുഴുവന്‍ പേരെയും ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
മാങ്കാട്ടുമൂലയിലെ അക്രമത്തിനു പ്രതികാരം ചെയ്യാനാണു അക്രമിസംഘം പോത്തന്‍കോട് കല്ലൂര്‍ പാണന്‍വിളയിലെത്തിയത്. പാണന്‍വിളയില്‍ ബന്ധു സജീവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് സുധീഷ് കൊല്ലപ്പെടുന്നത്. പ്രതികള്‍ സഞ്ചരിച്ച ഓടോയുടെ ഡ്രൈവര്‍ കണിയാപുരം സ്വദേശി രഞ്ജിത്ത്, ബൈക് ഓടിച്ച ചിറയിന്‍കീഴ് ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, മുട്ട നിതീഷ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്തോളം പേര് കസ്റ്റഡിയിലുണ്ട്.
പ്രതികള്‍ പൂന്തുറയിലെ ഹോടെലില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തി. ഹോടെല്‍ ഉടമയെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് അക്രമിസംഘം സുധീഷ് ഒളിവില്‍ കഴിഞ്ഞ വീട് മനസ്സിലാക്കി ആയുധവുമായി എത്തിയത്.
സുധീഷിനുനേരെ ആദ്യം പടക്കമെറിഞ്ഞു. ഇതിനിടെ പ്രാണരക്ഷാര്‍ഥം ബന്ധുവായ സജീവിന്റെ വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ വീട്ടിനുള്ളില്‍വച്ച് വെട്ടിക്കൊല്ലുകയായിരുന്നു. കാല്പാദം വെട്ടിയെടുത്തശേഷം റോഡരികില്‍ ഉപേക്ഷിക്കുകയും ചെയ്തു.
Keywords: Police says Sudheesh's brother-in-law gave him to the attackers, Thiruvananthapuram, News, Police, Killed, Injured, Clash, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.