ആക്രമണം തടയാന്‍ എത്തിയ എസ്.ഐയ്ക്ക് കു­ത്തേറ്റു

 


ആക്രമണം തടയാന്‍ എത്തിയ എസ്.ഐയ്ക്ക് കു­ത്തേറ്റു
ഹരിപ്പാട്: ആക്രമണം തടയാന്‍ എത്തിയ എസ്.ഐയ്ക്ക് കുത്തേറ്റു. ഹരിപ്പാട് പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ വിക്രമന്(52) ആണ് കുത്തേറ്റത്. അദ്ദേഹത്തെയും ആക്രമണത്തില്‍ പരിക്കേറ്റ വെള്ളാന ജംങ്ഷന്‍ വാലുവേലില്‍ രാജേഷിനേയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

 പോലീസ് പട്രോളിങ്ങിനിടെ രാജേഷിനെ ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തടയാന്‍ ശ്രമിച്ചപ്പോള്‍ എസ്.ഐ വിക്രമന് കുത്തേല്ക്കുകയായിരുന്നു. വലത് കൈയ്യിലെ നാല് വിരലുകളില്‍ മുറിവുണ്ട്. പ്രതി ഓടി രക്ഷപെട്ടു. സംഭവം സംബന്ധിച്ച് തുലാംപറമ്പ് സ്വദേശി മഹേഷിനെ(26) പ്രതിയാക്കി കേസെടുത്തു. ഇയാള്‍ മറ്റുപല കേസുകളിലും പ്രതിയാണ്.

Keywords: Haripad, Police, Station, Additional, Vikraman, Junction, Hospital, Admit, Evening, Tuesday.
.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia