Suspended | ഗ്രീഷ്മ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന സംഭവത്തില്‍ 2 വനിതാ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Oct 31, 2022, 18:41 IST
തിരുവനന്തപുരം: (www.kvartha.com) കാമുക ഷാരോണ്‍ രാജിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന സംഭവത്തില്‍ രണ്ടു വനിതാ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്.
ഇവരാണ് ഗ്രീഷ്മയെ ശുചിമുറിയിലേക്കു കൊണ്ടുപോയത്. ശുചിമുറിയിലെ അണുനാശിനി കഴിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഗ്രീഷ്മ തന്നെയാണ് അണുനാശിനി കഴിച്ച വിവരം പൊലീസുകാരെ അറിയിച്ചത്.
ഉടന്‍ തന്നെ മെഡികല്‍ കോളജില്‍ എത്തിച്ച് ചികിത്സ നല്‍കിയ ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതിയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളില്ല. കേസുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ച രാത്രിയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വനിതാ എസ്‌ഐയും മൂന്നു വനിതാ പൊലീസുകാരുമാണു കാവലിന് ഉണ്ടായിരുന്നത്.
സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്കു ഉപയോഗിക്കാനായി പ്രത്യേക ശുചിമുറി തയാറാക്കിയിരുന്നു. എന്നാല്‍, മറ്റൊരു ശുചിമുറിയില്‍വച്ചാണ് ഗ്രീഷ്മ ലോഷന്‍ കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടും വീഴ്ചയുണ്ടായ സാഹചര്യത്തിലാണു പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് റൂറല്‍ എസ്പി പറഞ്ഞു.
ഗ്രീഷ്മയുടെ അച്ഛന്‍, അമ്മ, അമ്മയുടെ സഹോദരന്‍, അമ്മയുടെ സഹോദരന്റെ മകള്‍ എന്നിവരെ വെഞ്ഞാറമൂട്, അരുവിക്കര, വട്ടപ്പാറ, റൂറല്‍ എസ്പി ഓഫിസ് എന്നിവിടങ്ങളിലാണ് ഞായറാഴ്ച ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Keywords: Police took action against two lady police officers regarding Greeshma's suicide attempt, Thiruvananthapuram, News, Police, Suspension, Suicide Attempt, Murder case, Accused, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.