കോഴിക്കോട്: (www.kvartha.com 06.08.2015) പാസ്പോര്‍ട്ട് പുതുക്കാന്‍ പോലീസ് വെരിഫിക്കേഷന് ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് പാസ്പോര്‍ട്ട് ഉപയോക്താക്കളില്‍ ആഹഌാദമുയര്ത്തി.
പാസ്പോര്‍ട്ട് ലഭിക്കാന്‍ കൃത്യമായ പോലീസ് വെരിഫിക്കേഷന് ആവശ്യമാണ്. ഇത് ലഭിച്ചുകഴിഞ്ഞാല്‍ പിന്നീട് പാസ്പോര്‍ട്ട് പുതുക്കുന്നതിന് പോലീസ് വെരിഫിക്കേഷന് വേണ്ടെന്ന് ലോക്സഭയില്‍ വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് വ്യക്തമാക്കുകയായിരുന്നു.
പാസ്പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയവര്‍ക്ക് ഇത് ഏറെ പ്രയോജനകരമായിത്തീരും. പോലീസ് വെരിഫിക്കേഷന് പാസ്പോര്‍ട്ട് പുതുക്കുന്നതിനും നിര്‍ബന്ധമാക്കിയുള്ള വ്യവസ്ഥ ഏറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരുന്നത്.
പലരുടേയും അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ ഏറെ കാലതാമസവും വേണ്ടിവന്നു. നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് ചെറിയ കുട്ടികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവരെ പാസ്പോര്‍ട്ട് അപേക്ഷയ്ക്കായി പോലീസ് വെരിഫിക്കേഷനില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി ലോക്സഭയില്‍ വിശദീകരിച്ചു.
അടിയന്തിര യാത്രകള്‍ക്കായി നല്കുന്ന തത്ക്കാല്‍ പാസ്പോര്ട്ടുകള് നിര്‍ത്തലാക്കില്ലെന്നും
പാസ്പോര്‍ട്ട് വിതരണത്തിലുണ്ടായ മൊത്തത്തിലുള്ള പുരോഗതി കാരണം തത്കാല്‍ പാസ്പോര്‍ട്ടുകളുടെ എണ്ണം 2012- 13 വര്‍ഷം 11 ശതമാനമായിരുന്നത് 2014- 15 ല്‍ ആറു ശതമാനമായി കുറഞ്ഞതായി മന്ത്രി വി കെ സിംഗ് വ്യക്തമാക്കി.
പാസ്പോര്‍ട്ടിനായുള്ള പോലീസ് വെരിഫിക്കേഷന് രാജ്യം മുഴുവന്‍ ഓണ്‍ ലൈന്‍ ആക്കുന്നതിനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി പാസ്പോര്‍ട്ട് ലഭിക്കാനുള്ള കാലതാമസം ഒരുമാസത്തില്‍ നിന്നും ഒരാഴ്ചയായി കുറയ്ക്കാനാകുമെന്നും വിലയിരുത്തപ്പെടുന്നു.
Keywords: Police verification no longer required for reissue of passports: Govt, Kozhikode, Lok Sabha, Minister, Application, Children, Kerala.
പാസ്പോര്‍ട്ട് ലഭിക്കാന്‍ കൃത്യമായ പോലീസ് വെരിഫിക്കേഷന് ആവശ്യമാണ്. ഇത് ലഭിച്ചുകഴിഞ്ഞാല്‍ പിന്നീട് പാസ്പോര്‍ട്ട് പുതുക്കുന്നതിന് പോലീസ് വെരിഫിക്കേഷന് വേണ്ടെന്ന് ലോക്സഭയില്‍ വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് വ്യക്തമാക്കുകയായിരുന്നു.
പാസ്പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയവര്‍ക്ക് ഇത് ഏറെ പ്രയോജനകരമായിത്തീരും. പോലീസ് വെരിഫിക്കേഷന് പാസ്പോര്‍ട്ട് പുതുക്കുന്നതിനും നിര്‍ബന്ധമാക്കിയുള്ള വ്യവസ്ഥ ഏറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരുന്നത്.
പലരുടേയും അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ ഏറെ കാലതാമസവും വേണ്ടിവന്നു. നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് ചെറിയ കുട്ടികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവരെ പാസ്പോര്‍ട്ട് അപേക്ഷയ്ക്കായി പോലീസ് വെരിഫിക്കേഷനില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി ലോക്സഭയില്‍ വിശദീകരിച്ചു.
അടിയന്തിര യാത്രകള്‍ക്കായി നല്കുന്ന തത്ക്കാല്‍ പാസ്പോര്ട്ടുകള് നിര്‍ത്തലാക്കില്ലെന്നും
പാസ്പോര്‍ട്ടിനായുള്ള പോലീസ് വെരിഫിക്കേഷന് രാജ്യം മുഴുവന്‍ ഓണ്‍ ലൈന്‍ ആക്കുന്നതിനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി പാസ്പോര്‍ട്ട് ലഭിക്കാനുള്ള കാലതാമസം ഒരുമാസത്തില്‍ നിന്നും ഒരാഴ്ചയായി കുറയ്ക്കാനാകുമെന്നും വിലയിരുത്തപ്പെടുന്നു.
Also Read:
കര്‍ണാടക സ്വദേശിനിയുടെ മൃതദേഹം മധൂര്‍ പഞ്ചായത്ത് കിണറില്‍
Keywords: Police verification no longer required for reissue of passports: Govt, Kozhikode, Lok Sabha, Minister, Application, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.