Warning | ഓണ്‍ലൈന്‍ ലോണ്‍ ആപിലെ ചതിക്കുഴികളില്‍ വീഴരുത്; മുന്നറിയിപ്പുമായി പൊലീസ്
Aug 11, 2023, 19:53 IST
കോഴിക്കോട്: (www.kvartha.com) ഓണ്‍ലൈന്‍ ലോണ്‍ ആപിലെ ചതിക്കുഴികളില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കോഴിക്കോട് സിറ്റി പൊലീസ്. ഫേസ് ബുക് പോസ്റ്റിലൂടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. അറിഞ്ഞോ അറിയാതെയോ ലോണിനായി ഫോണിലെ സ്വകാര്യ വിവരങ്ങളും, കോണ്ടാക്ട് ലിസ്റ്റുകളും ഇത്തരക്കാര്‍ക്ക് നല്കുന്നു.
ലോണ്‍ കൈപറ്റിയശേഷം അടവ് മുടങ്ങിയാല്‍ ഉപഭോക്താക്കളുടെ സ്വകാര്യ ഫോടോകള് മോര്‍ഫ് ചെയ്തു സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടാന്‍ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു മാത്രം പണമിടപാടുകള്‍ നടത്തുവാന്‍ ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങളായിരിക്കും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ലോണ്‍ ആപുകള്‍ സന്ദര്‍ശിക്കുന്നത് ചതിക്കുഴിയില്‍ വീഴ്ത്താവുന്ന ഒന്നാണെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഓണ്‍ലൈന്‍ ലോണ്‍ ആപ്പിലെ ചതിക്കുഴികള്‍.
സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുമായി യാതൊരു കാരണവശാലും ബന്ധപ്പെടാന്‍ പാടുള്ളതല്ല. അറിഞ്ഞോ അറിയാതെയോ ലോണിനായി നാം നല്‍കുന്നത് ഫോണിലെ സ്വകാര്യ വിവരങ്ങളും, കോണ്ടാക്ട് ലിസ്റ്റുകളും ആണ്. ലോണ്‍ കൈപറ്റിയ ഉപഭോക്താക്കളുടെ സ്വകാര്യ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കും എന്നു പറഞ്ഞാകും ഭീഷണിപ്പെടുത്തി പണം തട്ടുന്നത്. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു മാത്രം പണമിടപാടുകള്‍ നടത്തുവാന്‍ ശ്രദ്ധിക്കുക. ഇത്തരം ലോണ്‍ ആപ്പുകള്‍ സന്ദര്‍ശിക്കുന്നത് പോലും നിങ്ങളെ ചതിക്കുഴിയില്‍ വീഴ്ത്താവുന്ന ഒന്നാണ്.
Play store ല്‍ വഴിയും അല്ലാതെ ഓണ്‍ലൈന്‍ ലിങ്ക് വഴിയുമുള്ള ഭൂരിഭാഗം വായ്പാ ദാതാക്കള്‍ക്കും RBI യുടെ NBFC (Non-Banking Financial Company ) ലൈസന്‍സ് ഇല്ലാത്തവരാണ്. കേവലം ആധാര്‍ കാര്‍ഡിന്റെയും, പാന്‍കാര്‍ഡിന്റെയും സോഫ്റ്റ് കോപ്പികള്‍ മാത്രമേ വായ്പ തുക അക്കൗണ്ടിലേക്ക് മാറ്റാന്‍ വേണ്ടി ഇവര്‍ ആവശ്യപ്പെടുന്നുള്ളൂ. EMI മുടങ്ങുന്ന പക്ഷം ഇവരുടെ ഭീഷണി തുടങ്ങുകയും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ ഫോണ്‍ ഉടമ സമ്മതിച്ച ഉറപ്പിന് പ്രകാരം വായ്പക്ക് ഇരയായവരുടെ കോണ്ടാക്ട് വിവരങ്ങള്‍ കൈക്കലാക്കി, അവരുടെ സുഹൃത്തുക്കളുടെ നമ്പറുകളിലേക്ക് മെസ്സേജ് അയക്കുക മാത്രമല്ല, വിളിച്ചു ശല്യം ചെയ്യുകയും ചെയ്യുന്നു.
തട്ടിപ്പിനിരയാവുന്നവര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ യാതൊന്നും ശ്രദ്ധിക്കാതെ വായ്പ്പാ ആപ്പുകാര്‍ ആവശ്യപ്പെടുന്ന പെര്‍മിഷനുകള്‍ നല്കുന്നു. ഇതുവഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോണ്‍ പോലും വിദൂര നിയന്ത്രണത്തിലാക്കാന്‍ തട്ടിപ്പുകാര്‍ക്ക് അവസരം ലഭിക്കുന്നു. അതിനാല്‍ സാധാരണക്കാരുടെ ഡിജിറ്റല്‍ നിരക്ഷരത മുതലെടുത്ത് വന്‍തട്ടിപ്പ് നടത്തുന്ന ഇത്തരം ലോണ്‍ സംഘങ്ങളുടെ കെണിയില്‍ പെടാതെ സൂക്ഷിക്കുക.
ലോണ്‍ കൈപറ്റിയശേഷം അടവ് മുടങ്ങിയാല്‍ ഉപഭോക്താക്കളുടെ സ്വകാര്യ ഫോടോകള് മോര്‍ഫ് ചെയ്തു സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടാന്‍ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു മാത്രം പണമിടപാടുകള്‍ നടത്തുവാന്‍ ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങളായിരിക്കും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ലോണ്‍ ആപുകള്‍ സന്ദര്‍ശിക്കുന്നത് ചതിക്കുഴിയില്‍ വീഴ്ത്താവുന്ന ഒന്നാണെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഓണ്‍ലൈന്‍ ലോണ്‍ ആപ്പിലെ ചതിക്കുഴികള്‍.
സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുമായി യാതൊരു കാരണവശാലും ബന്ധപ്പെടാന്‍ പാടുള്ളതല്ല. അറിഞ്ഞോ അറിയാതെയോ ലോണിനായി നാം നല്‍കുന്നത് ഫോണിലെ സ്വകാര്യ വിവരങ്ങളും, കോണ്ടാക്ട് ലിസ്റ്റുകളും ആണ്. ലോണ്‍ കൈപറ്റിയ ഉപഭോക്താക്കളുടെ സ്വകാര്യ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കും എന്നു പറഞ്ഞാകും ഭീഷണിപ്പെടുത്തി പണം തട്ടുന്നത്. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു മാത്രം പണമിടപാടുകള്‍ നടത്തുവാന്‍ ശ്രദ്ധിക്കുക. ഇത്തരം ലോണ്‍ ആപ്പുകള്‍ സന്ദര്‍ശിക്കുന്നത് പോലും നിങ്ങളെ ചതിക്കുഴിയില്‍ വീഴ്ത്താവുന്ന ഒന്നാണ്.
Play store ല്‍ വഴിയും അല്ലാതെ ഓണ്‍ലൈന്‍ ലിങ്ക് വഴിയുമുള്ള ഭൂരിഭാഗം വായ്പാ ദാതാക്കള്‍ക്കും RBI യുടെ NBFC (Non-Banking Financial Company ) ലൈസന്‍സ് ഇല്ലാത്തവരാണ്. കേവലം ആധാര്‍ കാര്‍ഡിന്റെയും, പാന്‍കാര്‍ഡിന്റെയും സോഫ്റ്റ് കോപ്പികള്‍ മാത്രമേ വായ്പ തുക അക്കൗണ്ടിലേക്ക് മാറ്റാന്‍ വേണ്ടി ഇവര്‍ ആവശ്യപ്പെടുന്നുള്ളൂ. EMI മുടങ്ങുന്ന പക്ഷം ഇവരുടെ ഭീഷണി തുടങ്ങുകയും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ ഫോണ്‍ ഉടമ സമ്മതിച്ച ഉറപ്പിന് പ്രകാരം വായ്പക്ക് ഇരയായവരുടെ കോണ്ടാക്ട് വിവരങ്ങള്‍ കൈക്കലാക്കി, അവരുടെ സുഹൃത്തുക്കളുടെ നമ്പറുകളിലേക്ക് മെസ്സേജ് അയക്കുക മാത്രമല്ല, വിളിച്ചു ശല്യം ചെയ്യുകയും ചെയ്യുന്നു.
Keywords: Police warns people not to fall prey to loan app scams, Kozhikode, News, Loan app scams, Threatening, FB Post, Mobile Phone, Photos, Visit, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.