Accident | 'കാസർകോട് മേൽപാലത്തിൽ പൊലീസുകാരൻ അപകടത്തിൽ മരിച്ചത് ടാങ്കർ ലോറി അശ്രദ്ധമായി ബൈകിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ'


● കാസർകോട് പടന്നക്കാട് മേൽപ്പാലത്തിലാണ് അപകടം നടന്നത്..
● സിവിൽ പൊലീസ് ഓഫീസർ വിനീഷ് (35) ആണ് മരിച്ചത്.
● ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാസർകോട്: (KVARTHA) കാഞ്ഞങ്ങാട് പടന്നക്കാട് മേൽപാലത്തിൽ പൊലീസുകാരൻ വാഹനാപകടത്തിൽ മരിച്ചത് ടാങ്കർ ലോറി അശ്രദ്ധമായി ബൈകിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയെന്ന് എഫ്‌ഐആർ. ഹൊസ്‌ദുർഗ് പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിനീഷ് (35) ആണ് മരിച്ചത്. കരിവെള്ളൂരിലെ വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് പോകുമ്പോൾ ഞായറാഴ്ച രാവിലെ 9:10 മണിയോടെയാണ് അപകടം സംഭവിച്ചത്.
നീലേശ്വരം ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎ 70 0008 നമ്പർ ടാങ്കർ ലോറി അശ്രദ്ധമായി വിനീഷ് സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് എഫ്‌ഐആറിൽ പറയുന്നു. ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വിനീഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.
അപകടത്തിൽ മരിച്ച വിനീഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഹൊസ്‌ദുർഗ് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥിരം അപകടമേഖലയാണിത്. കഴിഞ്ഞ ഒരുവർഷത്തിനിടയിൽ മാത്രം ചെറുതും വലുതുമായി നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. യുവ പൊലീസ് ഉദ്യോഗസ്ഥന്റെ അകാലത്തിലുള്ള മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വിനീഷിന്റെ വിയോഗം താങ്ങാനാവാത്ത ദുഃഖമാണ് നൽകിയത്.
According to the FIR, the death of a police officer in an accident on the Padannakkad overpass in Kanhangad, Kasaragod, occurred when a tanker lorry carelessly attempted to overtake his bike. Civil Police Officer Vineesh (35) of Hosdurg Police Station died on the spot due to severe head injuries. Police have registered a case and started investigation. The area is known for frequent accidents.
#PadannakkadAccident #PoliceOfficerDeath #FIRDetails #RoadNegligence #Kasaragod #RoadSafety