Policeman | 'നിരന്തരം മാനസികമായി പീഡിപ്പിക്കുന്നു; പേരൂര്‍ക്കട എസ്എപി കാംപില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു'

 


തിരുവനന്തപുരം: (KVARTHA) പേരൂര്‍ക്കട എസ്എപി കാംപില്‍ പൊലീസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ഉദ്യോഗസ്ഥര്‍. വെഞ്ഞാറമൂട് സ്വദേശി അമലിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യാശ്രമമാണെന്നാണ് ആരോപണം.

എസി ടികെ ഗണേശന്‍ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. സഹപ്രവര്‍ത്തകരാണ് അമലിനെ ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച (04.10.2023) വൈകുന്നേരമാണ് സംഭവം.

അതേസമയം, കഴിഞ്ഞ ദിവസം ഒരു പൊലീസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കളമശ്ശേരി എആര്‍ കാംപിലെ ഡ്രൈവര്‍ ജോബി ദാസ് (48) ആണ് മരിച്ചത്. മൂവാറ്റുപുഴ വാളകം റാക്കാട് നാന്തോട് ശക്തിപുരത്തെ വീട്ടില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.


Policeman | 'നിരന്തരം മാനസികമായി പീഡിപ്പിക്കുന്നു; പേരൂര്‍ക്കട എസ്എപി കാംപില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു'


Keywords: News, Kerala, Kerala-News, Police-News, Thiruvananthapuram-News, Thiruvananthapuram News, Policeman News, Found Injured, Peroorkada, SAP Camp, Thiruvananthapuram: Policeman found injured at Peroorkada SAP camp.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia