രാഷ്ട്രീയമായി പരിഹരിക്കേണ്ട വിഷയങ്ങളെ സദുദായ സംഘടനകള്‍ ഏറ്റെടുക്കരുത്: കാന്തപുരം
Apr 13, 2012, 23:07 IST
കണ്ണൂര്‍: മന്ത്രിസഭ വികസനത്തിന്റെ പേരില്‍ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യേണ്ട കാര്യങ്ങളില്‍ സാമുദായിക സ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ വിവാദങ്ങളുണ്ടാക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കാനേ ഉപകരിക്കുകയുള്ളുവെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു.
മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി നടക്കുന്ന കേരള യാത്രയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജാതിമതങ്ങള്‍ സൗഹൃദത്തില്‍ കഴിഞ്ഞുവരുന്ന സംസ്ഥാനമാണ് കേരളം. അത് തകരാന്‍ അനുവദിക്കരുത്. അധികാര രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന വാഗ്വാദങ്ങള്‍ പൊതുജനങ്ങളെ ചേരിതിരിക്കുന്നതിലേക്ക് വളരാതിരിക്കാന്‍ സാമുദായിക രാഷ്ട്രീയ നേതൃത്വങ്ങള്‍ ജാഗ്രത പാലിക്കണം.
രാഷ്ട്രീയമായി ചര്‍ച്ച നടത്തുകയും പരിഹരിക്കുകയും വേണ്ട പ്രശ്നങ്ങളെ സാമുദായിക സംഘടനകള്‍ ഏറ്റെടുക്കുന്നത് നല്ല കീഴ്വഴക്കമല്ല. ഇത് സമുദായങ്ങള്‍ക്കിടയില്‍ അനാവശ്യമായ തെറ്റിദ്ധാരണയുണ്ടാക്കാന്‍ കാരണമാവും. ബഹുമത സമൂഹത്തില്‍ ഇതിന്റെ അനന്തരഫലങ്ങള്‍ ദുരവ്യാപകമായിരിക്കും. സാമുദായിക സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തന മണ്ഡലം ഏതാണെന്ന തിരിച്ചറിവോടെയായിരിക്കണം സാമുഹികമായ ഇടപെടലുകള്‍ നടത്തേണ്ടത്. ജനാധിപത്യവും മതേതരത്വവും നല്കുന്ന അവസരങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് പകരം അവയെ അവസരവാദപരമായ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നതില്‍ നിന്ന് നേതാക്കള്‍ മാറി നില്‍ക്കണം.
രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ടിനോടുള്ള ചില സംഘടനകളുടെ നിലപാട് ഖേദകരമാണ്. സമവായത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവസരങ്ങള്‍ വൈകിപ്പിക്കരുതെന്നും കാന്തപുരം പറഞ്ഞു.

Keywords: Kanthapuram A.P Aboobackar Musliyar, Kerala, Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.