Minister Muhammad Riaz | നാടിന് ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ രാഷ്ട്രീയം നോക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 


കണ്ണൂര്‍: (KVARTHA) ഇരിക്കൂര്‍ മണ്ഡലത്തില്‍ മാത്രം 65 കിലോമീറ്റര്‍ റോഡ് ബി എം ബി സി നിലവാരത്തില്‍ നിര്‍മിച്ചു കഴിഞ്ഞുവെന്നും നാടിനാവശ്യമെന്ന് തോന്നുന്ന പദ്ധതികള്‍ക്ക് രാഷ്ട്രീയം നോക്കാതെ പിന്തുണ നല്‍കുമെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അലക്സ്നഗര്‍ കാഞ്ഞിലേരി പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
Minister Muhammad Riaz | നാടിന് ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ രാഷ്ട്രീയം നോക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തിലെ അലക്സ് നഗറില്‍ നിന്ന് കാഞ്ഞിലേരിയിലേക്ക് വളപട്ടണം പാലത്തിനു കുറുകേ നിര്‍മിച്ച പാലമാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്. വര്‍ഷങ്ങളായി തൂക്കുപാലത്തെ ആശ്രയിച്ചിരുന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് 2017ല്‍ തന്നെ പാലം നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചിരുന്നതാണ്. എന്നാല്‍ കരാറുകാരന്‍ സമയ ബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ കരാര്‍ റദ്ദ് ചെയ്തിരുന്നു. പിന്നീട് പുതുക്കിയ ഡിസൈനും പ്ലാനും അനുസരിച്ച് ഉയരം കൂട്ടി നിര്‍മിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചതനുസരിച്ച് പേരാവൂര്‍ കെ കെ ബില്‍ഡേഴ്സ് ആണ് പ്രവൃത്തി ഏറ്റെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 111.600 മീറ്റര്‍ നീളത്തില്‍ അഞ്ച് സ്പാനുകളിലായാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഒന്നര മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായുള്ള നടപ്പാതയടക്കം പാലത്തിന്റെ ആകെ വീതി 11.5 മീറ്ററാണ്.

അഡ്വ. സജീവ് ജോസഫ് എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജോണ്‍ ബ്രിട്ടാസ്, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി എന്നിവര്‍ മുഖ്യാതിഥിതികളായി ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ. കെ വി ഫിലോമിന, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബര്‍ട്ട് ജോര്‍ജ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ത്രേസ്യാമ്മ മാത്യു, കൗണ്‍സിലര്‍മാരായ ആലീസ് ജെയിംസ്, വി സി രവീന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ കെ എം ഹരീഷ്, അസി. എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ജി എസ് ജോതി, അഡ്വ. എം സി രാഘവന്‍, അഡ്വ. ഇ വി രാമകൃഷ്ണന്‍, എന്‍ പി സിദ്ദിഖ്, ഫാ. ജോര്‍ജ് കപ്പുകാലായില്‍, ടി കെ വത്സലന്‍, വര്‍ഗ്ഗീസ് വയലാമണ്ണില്‍, വി വി സേവി, പി വി ശശിധരന്‍, കെ ശശിധരന്‍, സിബി പണ്ടാരശ്ശേരി, ഫാ. തോമസ് വട്ടക്കാട്ടില്‍, സ്‌കറിയ നെലുന്‍കുഴി, ടി കെ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, Kannur-News, Kerala, Kerala-News, Political interest will not interfere in the implementation of projects: Minister Muhammad Riaz
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia