മതേതര മൂല്യവും ന്യൂനപക്ഷ അവകാശവും ഉയര്‍ത്തിപ്പിടിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണം: കാന്തപുരം
Feb 9, 2014, 13:20 IST
കാസര്‍കോട്: മതേതര മൂല്ല്യങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശവും സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വരണമെന്ന് സമസ്ത കേരള സുന്നി ജംഇയ്യുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. രാജ്യത്തെ സാധാരണ പൗരന്മാര്‍ക്കുവരെ വികസനം സാധ്യമാകുന്ന നയ നിലപാടുകള്‍ക്കായിരിക്കണം രാഷ്ട്രീയ കക്ഷികള്‍ രൂപം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ദേളി സഅദിയ്യ 44-ാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ വികസനം ചെന്നെത്താന്‍ സാധിക്കണം. വികസനം ചെന്നെത്തിയിട്ടില്ലാത്ത കുഗ്രാമങ്ങളെയും കുടിലുകളെയും മുന്നില്‍ കണ്ട് വേണം ആസന്നമായ തിരഞ്ഞെടുപ്പില്‍ പ്രകടന പത്രികകള്‍ക്ക് രൂപം നല്‍കാന്‍. അന്താരാഷ്ട്ര ബന്ധങ്ങള്‍ ദൃഢമാക്കുന്നതിന് അയല്‍ രാജ്യങ്ങളുമായി ഭരണാധികാരികള്‍ തത്പരരാവണം. ഇത് വഴി ഭീമമായ പ്രതിരോധ ചിലവുകള്‍ കുറച്ച് കൊണ്ട് വരുവാനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ധനം കണ്ടെത്തുവാനും സാധിക്കണമെന്നും കാന്തപുരം വ്യക്തമാക്കി.
ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള വ്യാപാര വ്യവസായ ബന്ധങ്ങള്‍ ശക്തമായാല്‍ സ്വദേശി വത്കരണം നിമിത്തമുണ്ടായ തിരിച്ച് വരവ് നിയന്ത്രിക്കാനും അവരെ പുനരധിവസിപ്പിക്കാനും കൂടുതല്‍ സൗകര്യമാകും. താത്കാലിക വികാരങ്ങളില്‍ നിന്ന് രൂപപ്പെടുന്ന രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് അല്‍പായുസ് മാത്രമായിരിക്കും ഉണ്ടാവുക. താത്വികമായ അടിത്തറയില്‍ നിന്ന് രൂപപ്പെടുന്ന ജനപക്ഷ രാഷ്ട്രീയമാണ് രാജ്യത്തിനാവശ്യം. കക്ഷി സങ്കുചിതങ്ങള്‍ക്കപ്പുറം സാമൂഹ്യ ബോധമുള്ളവരായി പൗരന്മാര്‍ മാറിയാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം കൂടുതല്‍ ധാര്‍മികമാവും. ഇസ്ലാമിക പൈതൃകത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ സുന്നീ സമൂഹം മാത്രമാണ്. അരനൂറ്റാണ്ടിലേറെ കാലം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിത സമൂഹം പ്രവര്‍ത്തിച്ച് കൊണ്ടിരുന്നത് പൈതൃക മൂല്ല്യങ്ങളെ യഥാര്‍ത്ഥ രൂപത്തില്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.
തങ്ങള്‍ കാട്ടിയ വഴിയില്‍ പാരമ്പര്യ മൂല്ല്യങ്ങളുടെ സംരക്ഷണത്തിന് സമസ്തയും എസ്.വൈ.എസും മറ്റു സംഘടനകളും ശക്തമായി നിലകൊള്ളും. സ്വഹാബത്തിനെയും മദ്ഹബിന്റെ ഇമാമിനെയും അവരെ പിന്‍പറ്റുന്ന പണ്ഡിത സമൂഹത്തെയും തള്ളിപറയുന്നവര്‍ക്കും തിരുശേഷിപ്പുകളെ പരിഹസിക്കുകയും ചെയ്യുന്ന ഭൗതീക താല്‍പര്യക്കാര്‍ക്കും പൈതൃകം പറയാന്‍ അവകാശമില്ലെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.
സഅദിയ്യ, മര്‍കസ് പോലുള്ള സ്ഥാപനങ്ങള്‍ ഇസ്ലാമിക ജ്ഞാന പൈതൃകത്തിന്റെ അടയാളങ്ങളാണ്. ഇതിലൂടെ പഠിച്ചിറങ്ങുന്ന യുവ പണ്ഡിതരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് സമാധാനം സംരക്ഷിക്കുന്നതിനും മഹല്ലുകളില്‍ സാമൂഹ്യ തിന്മകളെ ഇല്ലാതാക്കുന്നതിനും സഹായകമാവുന്നു- കാന്തപുരം പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanthapuram A.P.Aboobaker Musliyar, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.