തിരുവനന്തപുരം: വംശനാശഭീഷണി നേരിടുന്ന സംഘടനയാണ് കെഎസ്യു എന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് പറഞ്ഞു. സിംഹവാലന്‍ കുരങ്ങിനെ പോലെ കെഎസ്യുവും മാറിയിരിക്കുകയാണ്. കെ.എസ്.യുവിന് ഒരു ക്യാമ്പസിലും ഒറ്റയ്ക്ക് നിന്ന് ജയിക്കാന്‍ കഴിയില്ലെന്നും ഫിറോസ് വെല്ലുവിളിച്ചു.
വിദ്യാഭ്യാസമന്ത്രിക്കെതിരെയും പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും കെ.എസ്.യു നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്നും കെ.എസ്.യു വളരെ ദൂരെ അകന്നു കൊണ്ടിരിക്കുകയാണ്. സംഘടനാ പ്രവര്‍ത്തനം പോലും ശരിയായി മുന്നോട്ടു കൊണ്ടു പോകാന്‍ പോലും കഴിയുന്നില്ലെന്ന് ഫിറോസ് പറഞ്ഞു.
Keywords: Thiruvananthapuram, MSF, KSU, P.K Firoz, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.