ഇത് പൂന്താനം: മാസവരുമാനം ലക്ഷത്തോളം രൂപ, തമിഴ്‌നാട്ടില്‍ 25 ഏക്കര്‍ ഭൂമി, എല്ലാ സൗകര്യങ്ങളോടും കൂടിയ ഫ് ളാറ്റ്, ജോലി - ഭിക്ഷാടനം
Dec 9, 2016, 16:07 IST
കോഴിക്കോട്: (www.kvartha.com 09.12.2016) ഇത് പൂന്താനം, ജോലി ഭിക്ഷാടനം, മാസവരുമാനം ലക്ഷത്തോളം രൂപ, തമിഴ്‌നാട്ടില്‍ 25 ഏക്കര്‍ ഭൂമി, എല്ലാ സൗകര്യങ്ങളോടും കൂടിയ ഫ് ളാറ്റ്. കോഴിക്കോട് നഗരത്തില്‍ എത്തുന്നവര്‍ മാവൂര്‍ റോഡില്‍ ഭിക്ഷാടനത്തിനിരിക്കുന്ന ഈ സ്ത്രീയെ കാണാതിരിക്കാന്‍ തരമില്ല. കത്തുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയിലും ഭിക്ഷാടനം നടത്തുന്ന ഇവര്‍ക്ക് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ 25 ഏക്കറിനടുത്ത് കൃഷിഭൂമി സ്വന്തമായുണ്ട്. പരുത്തിയും എള്ളും നിലക്കടലയുമാണ് ഇവിടെ പ്രധാനമായും കൃഷിചെയ്യുന്നത്.
മക്കളും മരുമക്കളുമൊക്കെ വിദേശത്താണ്. ഭര്‍ത്താവിനാണെങ്കില്‍ തരക്കേടില്ലാത്ത വരുമാനവുമുണ്ട്. എന്നിട്ടും ഇവര്‍ എന്തിനാണ് വെയിലും മഴയും യാതനയും കഷ്ടപ്പാടുകളുമൊക്കെ സഹിച്ച് ഭിക്ഷാടനത്തിനിരിക്കുന്നു എന്നു ചോദിച്ചാല്‍ ഉത്തരം വളരെ ലളിതമാണ്. ഭിക്ഷാടനത്തിലൂടെ നേടുന്ന പ്രതിമാസ വരുമാനമാണ് അവരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. മുടി പറ്റെ വെട്ടി മുഷിഞ്ഞ ഷര്‍ട്ടും ലുങ്കിയുമുടുത്ത് ദയനീയത അഭിനയിച്ച് ആയിരങ്ങളാണ് പൂന്താനം ദിവസവും സമ്പാദിക്കുന്നത്. ഫുട്പാത്തിലൂടെ നടന്നു പോകുന്നവരുടെ വസ്ത്രത്തില്‍ പിടിച്ചുവലിച്ചും കുട്ടികളുടെ മുമ്പില്‍ കരഞ്ഞും കാലുപിടിച്ചും അയ്യോ പാവം നടിച്ചാണ് പലപ്പോഴും ഇവര്‍ പണം തട്ടുന്നത്.
ഇങ്ങനെ സമ്പാദിക്കുന്ന തുകയെല്ലാം എണ്ണിത്തിട്ടപ്പെടുത്തി ദിവസവും വൈകുന്നേരം സമീപത്തുള്ള ഹോട്ടലില്‍ ഏല്‍പിക്കുകയാണ് പതിവ്. ഹോട്ടല്‍ ഉടമ മാസാവസാനം നാട്ടില്‍ പോകുമ്പോള്‍ അവ പൂന്താനത്തിന് തിരികെ നല്‍കും. ഒരു ദിവസം രണ്ടായിരം മുതല്‍ മൂവായിരം രൂപ വരെയാണ് ഇവരുടെ വരുമാനം. നോമ്പുകാലങ്ങളില്‍ കിട്ടുന്ന തുകയുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. ദിവസവും ചില്ലറ നല്‍കുന്നതിന്റെ പ്രത്യുപകാരമായി ഹോട്ടലിന്റെ കടത്തിണ്ണയില്‍ അന്തിയുറങ്ങാനും മറ്റുമുള്ള സൗകര്യങ്ങള്‍ പൂന്താനത്തിന് നല്‍കുന്നുണ്ട്.
മാസത്തിലൊരിക്കല്‍ സമ്പാദിച്ച പണവുമായി നാട്ടിലേക്ക് പോകുന്ന പൂന്താനം അവിടെ രണ്ടോ മൂന്നോ ദിവസം ചെലവഴിച്ചശേഷം വീണ്ടും കോഴിക്കോട്ടെത്തി ഭിക്ഷാടനം നടത്തുകയാണ് പതിവ്. കഴിഞ്ഞ 15 വര്‍ഷത്തോളമായി പൂന്താനം നഗരത്തില്‍ ഭിക്ഷയെടുക്കുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം പൂന്താനത്തിന്റെ പണത്തെയും സ്വത്തുക്കളെയും കുറിച്ചുള്ള വിവരം മാവൂര്‍ റോഡിലെ ചുമട്ടുതൊഴിലാളികള്‍ക്കും മറ്റു പലര്‍ക്കുമറിയാമെങ്കിലും പണം നല്‍കുന്നവരോട് ഇവര്‍ ഇക്കാര്യം പറയാറില്ല.
പൂന്താനത്തിന്റെ അവസ്ഥ കണ്ട് പലപ്പോഴും കാല്‍നടക്കാരും സന്നദ്ധസംഘടനയില്‍ പെട്ടവരും ഇവര്‍ക്ക് ഭക്ഷണവും വെള്ളവും മറ്റും വാങ്ങി നല്‍കാറുണ്ട്. എന്നാല്‍ ഇവര്‍ പോയി കഴിഞ്ഞാല്‍ അവ ആരും കാണാതെ അടുത്തുള്ള ഓടയില്‍ കൊണ്ടു പോയി കളയാറാണ് പതിവെന്ന് സമീപത്തെ കച്ചവടക്കാര്‍ പറയുന്നു. പണം നിക്ഷേപിക്കുന്ന ഹോട്ടലില്‍ നിന്നു മാത്രമാണ് മെനു അനുസരിച്ചുള്ള ഭക്ഷണം ഇവര്‍ കഴിക്കുന്നത്.
ഇപ്പോള്‍ മോഡി സര്‍ക്കാരിന്റെ നോട്ടുനിരോധനം പൂന്താനത്തിന്റെ വരുമാനത്തേയും ബാധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ കുറച്ച് ദിവസം പൂന്താനം നാട്ടില്‍ പോയി അടിച്ചുപൊളിച്ചു. ഇപ്പോള്‍ ദിവസവരുമാനവും കുറഞ്ഞിട്ടുണ്ട്. അടുത്തിടെ നാട്ടില്‍ പോയി വരുമ്പോള്‍ പൂന്താനം സഹായത്തിനായി ഒരു കുട്ടിയേയും കൂട്ടിയിട്ടുണ്ട്. ദീപിക ദിനപത്രമാണ് പൂന്താനത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
Also Read:
'തട്ടിക്കൊണ്ടുപോകല്‍' സംഭവങ്ങള്‍ കുട്ടികളില്‍ ഭയമുണ്ടാക്കുന്നു; വിദ്യാര്‍ത്ഥി പേടിച്ചത് കോഴിയിറക്കാന്‍ വന്ന വാന്‍ കണ്ട്
Keywords: Poonthanam the million year beggar, Kozhikode, Flat, Road, Farmers, Husband, Children, Hotel, Narendra Modi, Prime Minister, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.