വിവാദങ്ങള്‍ക്കിടെ മലയാള മഹാനിഘണ്ടു മേധാവി പൂര്‍ണിമ മോഹന്‍ രാജിവച്ചു
Mar 16, 2022, 17:55 IST
തിരുവനന്തപുരം: (www.kvartha.com 16.03.202) കേരളാ സര്‍വകലാശാല മലയാളം മഹാ നിഘണ്ടു എഡിറ്റര്‍ തസ്തികയില്‍ നിന്നും ഡോ. പൂര്‍ണിമ മോഹന്‍ രാജിവച്ചു. സംസ്‌കൃതം അധ്യാപികയെ മലയാള മഹാനിഘണ്ടു മേധാവിയായി നിയമിച്ചത് വിവാദമായിരുന്നു. യോഗ്യതയില്ലാത്ത നിയമനമെന്ന പരാതി സര്‍വകലാശാല ചാന്‍സിലറായ കേരളാ ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് രാജി.
പൂര്‍ണിമ മോഹനെ കഴിഞ്ഞ ജൂലൈയിലാണ് മലയാളം മഹാനിഘണ്ടു മേധാവിയായി നിയമിച്ചത്. പൂര്‍ണിമ മോഹന്റേത് യോഗ്യതയില്ലാത്ത നിയമനമാണെന്ന് ആരോപണം ഉയര്‍ന്നു. മലയാള ഭാഷയില്‍ പ്രാവിണ്യവും മലയാളത്തില്‍ ഡോക്ടറേറ്റും അധ്യാപന പരിചയവുമായിരുന്നു ചട്ട പ്രകാരം പദവിവിയിലേക്കുള്ള യോഗ്യത. 1978ലെ സര്‍വകലാശാല ഓര്‍ഡിനന്‍സാണ് ഇതിന് അടിസ്ഥാനം.

എന്നാല്‍ കാലടി സര്‍വകലാശാലയിലെ സംസ്‌കൃത വിഭാഗം അധ്യാപികയായ പൂര്‍ണിമ മോഹന് മേധാവി സ്ഥാനത്തേക്ക് യോഗ്യതയില്ലെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂടി ആര്‍ മോഹനന്റെ ഭാര്യയാണ് പൂര്‍ണിമ.
Keywords: Thiruvananthapuram, News, Kerala, Resignation, Teacher, University, Complaint, Malayalam, Poornima Mohan resigns as head of Malayalam lexicon editor.
Keywords: Thiruvananthapuram, News, Kerala, Resignation, Teacher, University, Complaint, Malayalam, Poornima Mohan resigns as head of Malayalam lexicon editor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.