വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ച പൂയംകുട്ടി പദ്ധതിയും എമേര്‍ജിംഗ് കേരളയില്‍
Sep 7, 2012, 23:47 IST
ഇടുക്കി: വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെ ഉപേക്ഷിക്കപ്പെട്ട പൂയംകുട്ടി ജലവൈദ്യുത പദ്ധതിയും എമേര്‍ജിംഗ് കേരളയില്‍. ഈ പദ്ധതി എമേര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തി സ്വകാര്യ നിക്ഷേപം സ്വരൂപിക്കാനുള്ള ശ്രമമാണ് വിവാദമായിരിക്കുന്നത്.
750 മെഗാവാട്ട് ഉത്പാദനം ലക്ഷ്യമിട്ട 1990കളിലാണ് വിഭാവനം ചെയ്തത്. വ്യത്യസ്തങ്ങളായ നിരവധി ചെറുകിട പദ്ധതികള്‍ ചേര്‍ന്നതാണിത്. പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.
പദ്ധതി പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്നതും നിരവധി ഏക്കര്‍ വനഭൂമി നഷ്ടപ്പെടുത്തുന്നതുമാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം.
Keywords: Kerala, Emerging Kerala, Iduki, Pooyamkutty project, Controversy,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.