'വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുക'; എറണാകുളത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ യൂണിറ്റി മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്തം

 


കൊച്ചി: (www.kvartha.com 17.02.2020) 'വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുക' എന്ന സന്ദേശമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി എറണാകുളത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ യൂണിറ്റി മാര്‍ച്ചിലും ബഹുജന റാലിയിലും വന്‍ ജനപങ്കാളിത്തം. തിങ്കളാഴ്ച വൈകിട്ട് 4.30ന് എറണാകുളം കത്രിക്കടവില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ അണിനിരന്നു. യൂണിറ്റി മാര്‍ച്ചിന് കൊഴുപ്പേകാന്‍ ബാന്‍ഡ്  മേളങ്ങളും അകമ്പടി വാഹനങ്ങളുമുണ്ടായിരുന്നു.

സി എ എ പിന്‍വലിക്കുക, എന്‍ ആര്‍ സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയില്‍ ജനിച്ചവര്‍ ഇന്ത്യയില്‍ തന്നെ മരിക്കും തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ റാലിയില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തി. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ നാസറുദ്ദീന്‍ എളമരം, സി പി മുഹമ്മദ് ബഷീര്‍, കെ എച്ച് നാസര്‍, എ അബ്ദുല്‍ സത്താര്‍, പി കെ ലത്വീഫ്, എം കെ അഷ്റഫ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ മാര്‍ച്ച് സമാപിച്ചു. തുടര്‍ന്ന് പൊതുസമ്മേളനം ആരംഭിച്ചു. സ്വാതന്ത്ര്യത്തിന്റെ കാവലാളാവുകയെന്ന പ്രമേയത്തെ മുന്‍നിര്‍ത്തിയായിരുന്നു ഈ വര്‍ഷത്തെ പോപുലര്‍ ഫ്രണ്ട് ദിനാചരണം.

'വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുക'; എറണാകുളത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ യൂണിറ്റി മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്തം

'വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുക'; എറണാകുളത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ യൂണിറ്റി മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്തം


Keywords:  Kerala, News, Kochi, Trending, Popular front of India Unity march conducted in Kochi
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia