ലോക്ഡൗണില്‍ തുറമുഖങ്ങള്‍ അടച്ചതോടെ പ്രതിസന്ധിയിലായി സംസ്ഥാനത്തെ മീൻപിടുത്ത മേഖല

 


തിരുവനന്തപുരം: (www.kvartha.com 12.05.2021) കോവിഡ് പ്രതിസന്ധി മൂലം പ്രഖ്യാപിച്ച ലോക്ഡൗണില്‍ മീന്‍പിടുത്ത തുറമുഖങ്ങള്‍ അടച്ചതോടെ പ്രതിസന്ധിയിലായി സംസ്ഥാനത്തെ മീൻപിടുത്ത മേഖല. വരും ദിവസങ്ങളില്‍ വിപണികളില്‍ മീൻ ക്ഷാമം ഉണ്ടാകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ട്രോളിങ്ങ് നിരോധന കാലയളവ് ചുരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അയല, മത്തി തുടങ്ങി സാധാരണക്കാരുടെ ഇഷ്ട മത്സ്യങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ഇതിനിടെയാണ് കോവിഡ് വ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണും. ലോക്ഡൗണില്‍ തുറമുഖങ്ങള്‍ അടച്ചതോടെ മീൻപിടുത്ത മേഖല സ്തംഭിച്ചു. ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നറിയാതെ ആശങ്കയിലാണ് തൊഴിലാളികൾ.

ലോക്ഡൗണില്‍ തുറമുഖങ്ങള്‍ അടച്ചതോടെ പ്രതിസന്ധിയിലായി സംസ്ഥാനത്തെ മീൻപിടുത്ത മേഖല

മീൻ കുറഞ്ഞതോടെ തൊഴിലാളികളുടെ വരുമാനവും കാര്യമായി കുറഞ്ഞു. മിക്കവരും വായ്പയെടുത്താണ് ബോടും വള്ളവുമെല്ലാം വാങ്ങിയിരിക്കുന്നത്. തിരിച്ചടവിന് പോലും വകയില്ലാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. അനുബന്ധ മേഖലയിലുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമല്ല.

Keywords: News, Thiruvananthapuram, Fish, Boat, Sea, Lockdown, COVID-19, Kerala, State, Top-Headlines, Ports closed, Ports closed at lockdown: Fishing Region In crisis.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia