കേന്ദ്രവൈദ്യുതിയില്‍ കുറവ്; പകല്‍ വൈദ്യുതി മുടങ്ങിയേക്കും

 


തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി വിഹിതത്തിലെ കുറവ് മൂലം വെള്ളിയാഴ്ച ഗ്രാമപ്രദേശങ്ങളിലടക്കം പകല്‍ വൈദ്യുതി മുടങ്ങി. നിലവിലുള്ള ലോഡ്‌ഷെഡ്ഡിങ്ങിന് പുറമെ പകല്‍ ഒന്നരമണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്. ഒഡീഷയിലെ താല്‍ച്ചര്‍ നിലയത്തിലെ തകരാര്‍ മൂലമാണ് നിയന്ത്രണം. ശനിയാഴ്ച പകലും ഒന്നര മണിക്കൂറോളം വൈദ്യുതി നിയന്ത്രണം തുടരാനാണ് സാധ്യത.

കേന്ദ്രവൈദ്യുതിയില്‍ കുറവ്; പകല്‍ വൈദ്യുതി മുടങ്ങിയേക്കുംതാല്‍ച്ചര്‍ രണ്ട് നിലയത്തില്‍ നിന്നാണ് കേരളത്തില്‍ വൈദ്യുതി എത്തിക്കുന്നത്. എന്നാല്‍ താല്‍ച്ചര്‍ ഒന്നാംനിലയം പൂര്‍ണമായി തകരാറിലായതോടെ, രണ്ടാം നിലയത്തില്‍ നിന്നുള്ള വിതരണം പുനഃക്രമീകരിച്ചു. ഇതോടെയാണ് സംസ്ഥാനത്തിന്റെ വിഹിതത്തില്‍ 150 മെഗാവാട്ട് കുറഞ്ഞത്. ശനിയാഴ്ച നിലയത്തിലെ തകരാര്‍ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കില്‍ ഞായറാഴ്ച മുതല്‍ നിയന്ത്രണം ഉണ്ടാവില്ല.

SUMMARY: There is possible power cut in rural areas in Saturday due to decline in central electricity

Keywords: Current, Electricity, Power,  Thiruvananthapuram, Kerala,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia